---
title: "വെങ്ങളത്ത് വാടകവീട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം; മൂന്ന് യുവാക്കളെ എംഡിഎംഎയുമായി പോലീസ് സംഘം പിടികൂടി"
english_title: "Drug trafficking in Vengalam"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/365459/drug-trafficking-in-vengalam"
published_at: "2026-06-12T11:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2b9a4e35723_koyi4.jpg"
keywords: ["Latest News", "Vengalam", "Drug Trafficking"]
---

# വെങ്ങളത്ത് വാടകവീട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം; മൂന്ന് യുവാക്കളെ എംഡിഎംഎയുമായി പോലീസ് സംഘം പിടികൂടി

> **Lead Summary:** **കൊയിലാണ്ടി: [** വെങ്ങളത്ത് വാടകവീട് കേന്ദ്രീകരിച്ച് മാരക ലഹരിമരുന്നായ എംഡിഎംഎയും കഞ്ചാവും വിൽപ്പന നടത്തിവന്ന മൂന്നംഗ സംഘത്തെ ഡാൻസാഫ് പോലീസ് പിടികൂടി.

## Article Content

**കൊയിലാണ്ടി: [** വെങ്ങളത്ത് വാടകവീട് കേന്ദ്രീകരിച്ച് മാരക ലഹരിമരുന്നായ എംഡിഎംഎയും കഞ്ചാവും വിൽപ്പന നടത്തിവന്ന മൂന്നംഗ സംഘത്തെ ഡാൻസാഫ് പോലീസ് പിടികൂടി.

എലത്തൂർ മാട്ടുവയൽ സ്വദേശികളായ ഉജ്വൽ, ആദർശ്, അരുൺ എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ഇവരിൽ നിന്ന് വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 18 ഗ്രാം എംഡിഎംഎയും കഞ്ചാവും അന്വേഷണസംഘം കണ്ടെടുത്തു.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നാർകോട്ടിക് ഡിവൈഎസ്പി ഉദ്ധം ദാസിന്റെ നേതൃത്വത്തിലാണ് ലഹരിസംഘം താമസിച്ചിരുന്ന വെങ്ങളത്തെ വാടകവീട്ടിൽ അടിയന്തര റെയ്ഡ് നടത്തിയത്.

പ്രദേശത്ത് യുവാക്കളെയും വിദ്യാർത്ഥികളെയും ലക്ഷ്യമിട്ട് വൻതോതിൽ ലഹരിവില്പന നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് ഡാൻസാഫ് സംഘം ഈ വീട് നിരീക്ഷിച്ചു വരികയായിരുന്നു. ഡാൻസാഫ് സംഘത്തിലെ എസ്‌ഐമാരായ വിനീത് വിജയൻ, മനോജ്, എഎസ്‌ഐമാരായ ഷാജി, ചിത്രദാസ്, സിപിഒമാരായ ഷിബിൻ, അനുപ്‌സൻ തുടങ്ങിയവരടങ്ങിയ ഉദ്യോഗസ്ഥ സംഘമാണ് പ്രതികളെ വലയിലാക്കിയത്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/365459/drug-trafficking-in-vengalam)