---
title: "ലോകകപ്പിനെ വരവേറ്റ് ഡിവൈഎഫ്ഐ; കൊയിലാണ്ടിയിൽ ‘ജോഗോ ബോണീറ്റോ’ ഫുട്‌ബോള്‍ ഷൂട്ട് ഔട്ട് മത്സരം സംഘടിപ്പിച്ചു"
english_title: "‘Jogo Bonito’ football shootout competition in Koyilandy"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/365451/jogo-bonito-football-shootout-competition-in-koyilandy"
published_at: "2026-06-12T10:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2b977acecc0_KOYI2.jpg"
keywords: ["Latest News", "Koyilandy", "Jogo Bonito", "Shootout Competition"]
---

# ലോകകപ്പിനെ വരവേറ്റ് ഡിവൈഎഫ്ഐ; കൊയിലാണ്ടിയിൽ ‘ജോഗോ ബോണീറ്റോ’ ഫുട്‌ബോള്‍ ഷൂട്ട് ഔട്ട് മത്സരം സംഘടിപ്പിച്ചു

> **Lead Summary:** **കൊയിലാണ്ടി: [**ഫിഫ ലോകകപ്പ് ആവേശത്തിന് മാറ്റുകൂട്ടാൻ ഡിവൈഎഫ്‌ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘ജോഗോ ബോണീറ്റോ’ എന്ന പേരിൽ ഫുട്‌ബോള്‍ ഷൂട്ട് ഔട്ട് മത്സരം സംഘടിപ്പിച്ചു.

## Article Content

**കൊയിലാണ്ടി: [**ഫിഫ ലോകകപ്പ് ആവേശത്തിന് മാറ്റുകൂട്ടാൻ ഡിവൈഎഫ്‌ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘ജോഗോ ബോണീറ്റോ’ എന്ന പേരിൽ ഫുട്‌ബോള്‍ ഷൂട്ട് ഔട്ട് മത്സരം സംഘടിപ്പിച്ചു.

കായികപ്രേമികൾ ആവേശത്തോടെ പങ്കെടുത്ത പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം കെ. ഷെഫീഖ് നിർവഹിച്ചു. ചടങ്ങിൽ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ബി.പി. ബബിഷ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ എന്‍. ബിജീഷ്, കെ. കെ. സതീഷ് ബാബു എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു.

ലോകകപ്പ് ഫുട്ബോളിന്റെ ജനകീയ ആവേശം പ്രദേശത്ത് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡിവൈഎഫ്ഐ ഈ കായിക മാമാങ്കം ഒരുക്കിയത്. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി സി. ബിജോയ്, പ്രസിഡന്റ് ടി. കെ. പ്രദീപന്‍, ട്രഷറര്‍ റിബിന്‍ കൃഷ്ണ എന്നിവരും ഫര്‍ഹാന്‍, കീര്‍ത്തന, ജാന്‍വി, നിതിന്‍ലാല്‍, എസ്എഫ്‌ഐ ഏരിയ സെക്രട്ടറി അനുനാദ് തുടങ്ങിയ നേതാക്കളും മത്സരങ്ങൾക്കും പരിപാടികൾക്കും ആവശ്യമായ നേതൃത്വം നല്‍കി.

നിരവധി ടീമുകൾ പങ്കെടുത്ത ഷൂട്ട് ഔട്ട് മത്സരം കാണാൻ വലിയൊരു ജനക്കൂട്ടവും കൊയിലാണ്ടിയിൽ തടിച്ചുകൂടിയിരുന്നു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/365451/jogo-bonito-football-shootout-competition-in-koyilandy)