---
title: "കാപ്പാട് സ്വദേശിയായ വയോധികനെ കാണാനില്ല; കാലിന് പ്ലാസ്റ്ററിട്ട നിലയിൽ, ഫോൺ സ്വിച്ച് ഓഫ്"
english_title: "Elderly man from Kappad missing"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/365099/elderly-man-from-kappad-missing"
published_at: "2026-06-10T13:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a292055f3b66_koyi9.jpg"
keywords: ["Latest News", "Kappad", "Native Of Kappad"]
---

# കാപ്പാട് സ്വദേശിയായ വയോധികനെ കാണാനില്ല; കാലിന് പ്ലാസ്റ്ററിട്ട നിലയിൽ, ഫോൺ സ്വിച്ച് ഓഫ്

> **Lead Summary:** **കൊയിലാണ്ടി: [ **കാപ്പാട് സ്വദേശിയായ വയോധികനെ കാണാനില്ലെന്ന് കുടുംബാംഗങ്ങൾ കൊയിലാണ്ടി പോലീസിൽ പരാതി നൽകി. കാപ്പാട് വികാസ് നഗർ ഊഴിക്കോൾ കുനി രാജൻ നെയാണ് കഴിഞ്ഞ ദിവസം രാവിലെ മുതൽ കാണാതായത്.

## Article Content

**കൊയിലാണ്ടി: [ **കാപ്പാട് സ്വദേശിയായ വയോധികനെ കാണാനില്ലെന്ന് കുടുംബാംഗങ്ങൾ കൊയിലാണ്ടി പോലീസിൽ പരാതി നൽകി. കാപ്പാട് വികാസ് നഗർ ഊഴിക്കോൾ കുനി രാജൻ നെയാണ് കഴിഞ്ഞ ദിവസം രാവിലെ മുതൽ കാണാതായത്.

രാവിലെ എട്ടുമണിയോടെ വീട്ടിൽ നിന്നും ഇറങ്ങിയ ഇദ്ദേഹത്തെക്കുറിച്ച് പിന്നീട് യാതൊരു വിവരവുമില്ലെന്ന് ബന്ധുക്കൾ പറയുന്നു. കാലിന് പ്ലാസ്റ്റർ ഇട്ട അവസ്ഥയിലാണ് രാജൻ വീട്ടിൽ നിന്നും പോയതെന്നും അതിനാൽ നടക്കാൻ ബുദ്ധിമുട്ടുണ്ടാവുമെന്നും കുടുംബം വ്യക്തമാക്കുന്നുണ്ട്.

അന്വേഷണത്തിന്റെ ഭാഗമായി രാജന്റെ ഫോൺ ലൊക്കേഷൻ പരിശോധിച്ച പോലീസിന്, കാണാതായ ദിവസം രാവിലെ ഒൻപത് മണി വരെ അദ്ദേഹം തിരുവങ്ങൂർ പരിസരത്തുണ്ടായിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.

എന്നാൽ അതിനുശേഷം ഇദ്ദേഹത്തിന്റെ മൊബൈൽ ഫോൺ പൂർണ്ണമായും സ്വിച്ച് ഓഫ് ആയ നിലയിലാണ്. രാജനെക്കുറിച്ച് എന്തെങ്കിലും തരത്തിലുള്ള വിവരങ്ങൾ ലഭിക്കുന്നവർ എത്രയും വേഗം കൊയിലാണ്ടി പോലീസ് സ്റ്റേഷനിലോ അല്ലെങ്കിൽ 8891753752, 9895778731 എന്നീ മൊബൈൽ നമ്പറുകളിലോ ബന്ധപ്പെട്ട് അറിയിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/365099/elderly-man-from-kappad-missing)