---
title: "കുറുവങ്ങാട് കാർ ഗുഡ്സ്ഓട്ടോയിലും പോസ്റ്റിലിടിച്ച് അപകടം; രണ്ടുപേർക്ക് പരിക്ക്"
english_title: "Kuruvangad car goods auto hits post, causes accident"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/365094/kuruvangad-car-goods-auto-hits-post-causes-accident"
published_at: "2026-06-10T13:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a291e8b3038d_koyi8.jpg"
keywords: ["Latest News", "Kuruvangadu", "Accident"]
---

# കുറുവങ്ങാട് കാർ ഗുഡ്സ്ഓട്ടോയിലും പോസ്റ്റിലിടിച്ച് അപകടം; രണ്ടുപേർക്ക് പരിക്ക്

> **Lead Summary:** **കുറുവങ്ങാട്: [ **നിയന്ത്രണം വിട്ട കാർ നിർത്തിയിട്ടിരുന്ന ഗുഡ്സ് ഓട്ടോയിലും ഇലക്ട്രിക് പോസ്റ്റിലും ഇടിച്ച് അപകടം. കുറുവങ്ങാട് മാവിൻചുവടിൽ വെച്ചുണ്ടായ അപകടത്തിൽ കാർ യാത്രക്കാരായ രണ്ടുപേർക്ക് പരിക്കേറ്റു.

## Article Content

**കുറുവങ്ങാട്: [ **നിയന്ത്രണം വിട്ട കാർ നിർത്തിയിട്ടിരുന്ന ഗുഡ്സ് ഓട്ടോയിലും ഇലക്ട്രിക് പോസ്റ്റിലും ഇടിച്ച് അപകടം. കുറുവങ്ങാട് മാവിൻചുവടിൽ വെച്ചുണ്ടായ അപകടത്തിൽ കാർ യാത്രക്കാരായ രണ്ടുപേർക്ക് പരിക്കേറ്റു.

ഉള്ള്യേരി ഭാഗത്തുനിന്നും വരികയായിരുന്ന കാറാണ് നിയന്ത്രണം വിട്ട് റോഡരികിലെ കടയ്ക്ക് മുൻപിൽ നിർത്തിയിട്ടിരുന്ന ഗുഡ്സ് ഓട്ടോയിൽ ഇടിച്ച ശേഷം സമീപത്തെ വൈദ്യുത തൂണിൽ ഇടിച്ച് നിന്നത്.

ഭാഗ്യത്തിനാണ് കാറിലുണ്ടായിരുന്നവർ വലിയ പരിക്കുകളില്ലാതെ രക്ഷപ്പെട്ടത്. മാവിൻചുവട്ടിലെ പുതുക്കുടി സ്റ്റോറിൽ സാധനങ്ങൾ ഇറക്കാനായി നിർത്തിയിട്ടതായിരുന്നു ഗുഡ്സ് ഓട്ടോ.

ഓട്ടോയിൽ നിന്നും സാധനങ്ങൾ ഇറക്കി തിരികെ പോകാൻ ഒരുങ്ങുന്നതിനിടെയാണ് ഉള്ള്യേരി സ്വദേശിനികളായ രണ്ടുപേർ സഞ്ചരിച്ച കാർ വന്ന് ഇടിക്കുന്നത്. ഇടിയുടെ ആഘാതത്തിൽ സമീപത്തെ കടയ്ക്കും ഇലക്ട്രിക് പോസ്റ്റിനും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

വിവരമറിഞ്ഞ് നാട്ടുകാരും അധികൃതരും സ്ഥലത്തെത്തിയാണ് തുടർനടപടികൾ സ്വീകരിച്ചത്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/365094/kuruvangad-car-goods-auto-hits-post-causes-accident)