---
title: "കടലിൽ കുടുങ്ങിയ മത്സ്യബന്ധന ബോട്ട് രക്ഷപെടുത്തി; തൊഴിലാളികളെ കൊയിലാണ്ടി ഹാർബറിലെത്തിച്ചു"
english_title: "Fishing boat stranded at sea rescued"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/365079/fishing-boat-stranded-at-sea-rescued"
published_at: "2026-06-10T12:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a290d09e059c_koyi6.jpg"
keywords: ["Latest News", "Koyilandy", "Fishing Boat"]
---

# കടലിൽ കുടുങ്ങിയ മത്സ്യബന്ധന ബോട്ട് രക്ഷപെടുത്തി; തൊഴിലാളികളെ കൊയിലാണ്ടി ഹാർബറിലെത്തിച്ചു

> **Lead Summary:** **കൊയിലാണ്ടി:[ **കണ്ണൂരിൽ നിന്ന് എറണാകുളം മുനമ്പത്തേക്ക് പോവുകയായിരുന്ന മത്സ്യബന്ധന ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് വടകര ഭാഗത്ത് വെച്ച് കടലിൽ കുടുങ്ങി.

## Article Content

**കൊയിലാണ്ടി:[ **കണ്ണൂരിൽ നിന്ന് എറണാകുളം മുനമ്പത്തേക്ക് പോവുകയായിരുന്ന മത്സ്യബന്ധന ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് വടകര ഭാഗത്ത് വെച്ച് കടലിൽ കുടുങ്ങി.

തൊഴിലാളികളുമായി അപകടത്തിൽപ്പെട്ട 'യാക്കൂബ്' എന്ന ബോട്ടിനെയാണ് ഫിഷറീസ് അധികൃതർ യഥാസമയം ഇടപെട്ട് രക്ഷപെടുത്തിയത്. സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം നിലവിൽ വരുന്നത് കണക്കിലെടുത്ത് മുനമ്പത്തുള്ള തങ്ങളുടെ ബേസിലേക്ക് മടങ്ങുന്നതിനിടെയാണ് ബോട്ട് വലിയൊരു അപകടത്തിൽ പെട്ടത്.

ബോട്ട് കടലിൽ കുടുങ്ങിയെന്ന വിവരമറിഞ്ഞ ഉടൻ തന്നെ കൊയിലാണ്ടി ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ സുനീറിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനത്തിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കുകയായിരുന്നു.

അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം സബ് ഇൻസ്‌പെക്ടർ ഹരിദാസ്, റെസ്‌ക്യു ഗാർഡുമാരായ മിഥുൻ, അമർനാഥ്, ഹമലേഷ് എന്നിവരടങ്ങുന്ന സംഘം ഉടൻ തന്നെ കടലിലേക്ക് തിരിക്കുകയും കുടുങ്ങിക്കിടന്ന ബോട്ടും അതിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളെയും സുരക്ഷിതമായി കൊയിലാണ്ടി ഹാർബറിൽ എത്തിക്കുകയും ചെയ്തു.

ഫിഷറീസ് വകുപ്പിന്റെ സകൃതമായ ഇടപെടൽ മൂലമാണ് വലിയൊരു ദുരന്തം ഒഴിവായത്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/365079/fishing-boat-stranded-at-sea-rescued)