---
title: "വിജയികൾക്ക് ആദരമൊരുക്കി കൊയിലാണ്ടി നഗരസഭയും ഐ.സി.എസ് ഹയർ സെക്കൻഡറി സ്കൂളും"
english_title: "SSLC winners honored in Koyilandy"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/365058/sslc-winners-honored-in-koyilandy"
published_at: "2026-06-10T11:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a29001c01756_KOYI3.jpg"
keywords: ["Latest News", "Koyilandy", "Sslc Winners"]
---

# വിജയികൾക്ക് ആദരമൊരുക്കി കൊയിലാണ്ടി നഗരസഭയും ഐ.സി.എസ് ഹയർ സെക്കൻഡറി സ്കൂളും

> **Lead Summary:** **കൊയിലാണ്ടി: [** എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച മിടുക്കരെ അനുമോദിച്ച് കൊയിലാണ്ടിയിൽ വെവ്വേറെ ചടങ്ങുകൾ സംഘടിപ്പിച്ചു.

## Article Content

**കൊയിലാണ്ടി: [** എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച മിടുക്കരെ അനുമോദിച്ച് കൊയിലാണ്ടിയിൽ വെവ്വേറെ ചടങ്ങുകൾ സംഘടിപ്പിച്ചു.

കൊയിലാണ്ടി നഗരസഭയിലെ ഇരുപത്തിയാറാം ഡിവിഷനിൽ നടന്ന അനുമോദന ചടങ്ങ് നഗരസഭ ചെയർപേഴ്സൺ യു.കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മുൻ കൗൺസിലർ പി.ബി ബിന്ദു അധ്യക്ഷത വഹിച്ച യോഗത്തിൽ വി. സുന്ദരൻ, എം. ബാലകൃഷ്ണൻ, പി. ഗംഗാധരൻ, യു.വി വസന്ത എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

വിദ്യാർത്ഥികൾക്കായി സി.എസ് അജിത്കുമാർ ക്ലാസെടുത്തു. ചടങ്ങിന് വാർഡ് കൗൺസിലർ പി.ടി സുരേന്ദ്രൻ സ്വാഗതവും കെ.സി ദിലീപ് കുമാർ നന്ദിയും രേഖപ്പെടുത്തി.

മറ്റൊരു ചടങ്ങിൽ, കൊയിലാണ്ടി ഐ.സി.എസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രതിഭകളെയും ആദരിച്ചു. പ്ലസ് ടു, എസ്.എസ്.എൽ.സി, യു.എസ്.എസ്, മദ്രസ പൊതുപരീക്ഷ എന്നിവയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനായി സംഘടിപ്പിച്ച യോഗം കെ. പ്രവീൺ കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

കുട്ടികളുടെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച അധ്യാപകരെയും ചടങ്ങിൽ വെച്ച് ആദരിക്കുകയുണ്ടായി. സ്കൂൾ സി.ഇ.ഒ ജിംശാദ്, മാനേജർ സ്വാലിഹ് ബാത്ത, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ പി.പി യൂസഫ്, എ. അസീസ്, അബൂബക്കർ അലങ്കാർ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കുകയും വിജയികൾക്ക് ആശംസകൾ നേരുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/365058/sslc-winners-honored-in-koyilandy)