---
title: "ദേശീയപാത ബൈപാസിൽ മിനി അണ്ടർപാസ് വേണം; കൊയിലാണ്ടിയിൽ ആവശ്യം ശക്തമാകുന്നു"
english_title: "Mini underpass on the National Highway Bypass in Koyilandy"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/365057/mini-underpass-on-the-national-highway-bypass-in-koyilandy"
published_at: "2026-06-10T11:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a28feb89609b_koyi2.jpg"
keywords: ["Latest News", "Koyilandy", "Mini Underpass"]
---

# ദേശീയപാത ബൈപാസിൽ മിനി അണ്ടർപാസ് വേണം; കൊയിലാണ്ടിയിൽ ആവശ്യം ശക്തമാകുന്നു

> **Lead Summary:** **കൊയിലാണ്ടി: [ **ദേശീയപാത ബൈപാസ് കടന്നുപോകുന്ന പന്തലായനി തേവർകുളം വിയ്യൂർ റോഡിൽ മിനി അണ്ടർപാസ് നിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു.

## Article Content

**കൊയിലാണ്ടി: [ **ദേശീയപാത ബൈപാസ് കടന്നുപോകുന്ന പന്തലായനി തേവർകുളം വിയ്യൂർ റോഡിൽ മിനി അണ്ടർപാസ് നിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു.

കൊയിലാണ്ടി നഗരസഭയിലെ 11, 12 വാർഡുകൾ ഉൾപ്പെടുന്ന ചെയിനേജ് നമ്പർ 222/20 ഭാഗത്താണ് വിദ്യാർത്ഥികളും പ്രദേശവാസികളും അടിപ്പാതയ്ക്കായി ദുരിതമനുഭവിക്കുന്നത്.

നൂറുകണക്കിന് ആളുകൾ നിത്യേന ആശ്രയിക്കുന്ന ഈ പ്രധാന കവലയിൽ മിനി അണ്ടർപാസിന് പകരം നിലവിൽ ഡ്രെയിനേജ് മാത്രമാണ് കരാർ കമ്പനി പണിതിട്ടുള്ളത്.

ഇതോടെ പന്തലായനി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, ബി.ഇ.എം യു.പി സ്‌കൂൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാനാവാത്ത വിധം യാത്രാക്ലേശം അതിരൂക്ഷമായിരിക്കുകയാണ്.

ഈ സാഹചര്യത്തിൽ ജനങ്ങളുടെ യാത്രാദുരിതത്തിന് പരിഹാരമായി ഇവിടെ അടിയന്തരമായി മിനി അടിപ്പാത നിർമിക്കണമെന്ന് സി.പി.ഐ (എം) കൊയിലാണ്ടി സെന്റർ ലോക്കൽ കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു.

ഇതുമായി ബന്ധപ്പെട്ട് ചേർന്ന യോഗത്തിൽ പി.കെ ഷിജു അധ്യക്ഷത വഹിച്ചു. ഏരിയാ കമ്മിറ്റി അംഗം കെ. ഷിജു, ലോക്കൽ സെക്രട്ടറി പി. ചന്ദ്രശേഖരൻ, പി.എം ബിജു, എം.വി ബാലൻ, കെ.പി സുധ, പത്മരാജൻ, വി.എം അനൂപ് എന്നിവർ യോഗത്തിൽ സംസാരിക്കുകയും ബൈപാസ് നിർമാണത്തിലെ ഈ അപാകത പരിഹരിക്കാൻ ശക്തമായ നടപടിയുണ്ടാകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/365057/mini-underpass-on-the-national-highway-bypass-in-koyilandy)