---
title: "വിജയത്തിളക്കത്തിൽ കീഴരിയൂർ; പ്രതിഭകളെ അനുമോദിച്ച് ഡിവൈഎഫ്ഐ മേഖല കമ്മിറ്റി"
english_title: "DYFI Regional Committee felicitates talents in Keezhariyur"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/364877/dyfi-regional-committee-felicitates-talents-in-keezhariyur"
published_at: "2026-06-09T12:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a27bf168358a_KOYI6.jpg"
keywords: ["Latest News", "Koyilandy", "DYFI Regional Committee"]
---

# വിജയത്തിളക്കത്തിൽ കീഴരിയൂർ; പ്രതിഭകളെ അനുമോദിച്ച് ഡിവൈഎഫ്ഐ മേഖല കമ്മിറ്റി

> **Lead Summary:** **കൊയിലാണ്ടി: [**എസ്.എസ്.എൽ.സി, പ്ലസ് ടു, യു.എസ്.എസ്, എൽ.എസ്.എസ് പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ച കീഴരിയൂർ മേഖലയിലെ വിദ്യാർത്ഥികളെ ഡിവൈഎഫ്ഐ കീഴരിയൂർ മേഖല കമ്മിറ്റി അനുമോദിച്ചു.

## Article Content

**കൊയിലാണ്ടി: [**എസ്.എസ്.എൽ.സി, പ്ലസ് ടു, യു.എസ്.എസ്, എൽ.എസ്.എസ് പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ച കീഴരിയൂർ മേഖലയിലെ വിദ്യാർത്ഥികളെ ഡിവൈഎഫ്ഐ കീഴരിയൂർ മേഖല കമ്മിറ്റി അനുമോദിച്ചു.

വള്ളത്തോൾ വായനശാലയിൽ വെച്ച് സംഘടിപ്പിച്ച പ്രൗഢഗംഭീരമായ അനുമോദന ചടങ്ങ് ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി സി. ബിജോയ് ഉദ്ഘാടനം ചെയ്തു. ഉന്നതവിജയം നേടി നാടിന്റെ അഭിമാനമായി മാറിയ മിടുക്കർക്കുള്ള ഉപഹാരങ്ങളും ചടങ്ങിൽ വെച്ച് വിതരണം ചെയ്തു.

ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് ടി.കെ. പ്രദീപ് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. കീഴരിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്ധ്യ കുനിയിൽ, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്‌സൺ നിഷാഗ ഇല്ലാത്ത്, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്‌സൺ സവിത വലിയപറമ്പത്ത്, പഞ്ചായത്ത് അംഗങ്ങളായ വിജില എരേമ്മൻ കണ്ടി, ദീപ്തി നമ്പ്രാട്ടിൽ എന്നിവർ വിദ്യാർത്ഥികൾക്ക് തുടർപഠന ആശംസകൾ നേർന്നു.

ഡിവൈഎഫ്ഐ മേഖല സെക്രട്ടറി അഭിൻ രമേഷ്, പ്രസിഡന്റ് ആതിര ചാലിൽ, ട്രഷറർ സുഹൈൽ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചു. വിദ്യാർത്ഥികളും രക്ഷിതാക്കളും ഉൾപ്പെടെ നിരവധി പേരാണ് പ്രതിഭകളെ വരവേൽക്കാനായി വള്ളത്തോൾ വായനശാലയിൽ ഒത്തുചേർന്നത്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/364877/dyfi-regional-committee-felicitates-talents-in-keezhariyur)