---
title: "അധ്യാപകർക്ക് 'പ്രചോദക ജീവിത പുരസ്കാരം'; കൊയിലാണ്ടിയിൽ വയോജന സൗഹൃദ സംഗമവും കരിയർ മെന്ററിംഗും നടന്നു"
english_title: "Age-friendly gathering and career mentoring in Koyilandy"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/364875/age-friendly-gathering-and-career-mentoring-in-koyilandy"
published_at: "2026-06-09T12:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a27bc8764b6c_koyi5.jpg"
keywords: ["Latest News", "Koyilandy", "Senior Friendly Gathering", "Career Mentoring"]
---

# അധ്യാപകർക്ക് 'പ്രചോദക ജീവിത പുരസ്കാരം'; കൊയിലാണ്ടിയിൽ വയോജന സൗഹൃദ സംഗമവും കരിയർ മെന്ററിംഗും നടന്നു

> **Lead Summary:** **കൊയിലാണ്ടി: [** കൊയിലാണ്ടി നഗരസഭ, കോഴിക്കോട് സറീന ട്രസ്റ്റ്, എഡ്യൂടെക് കൊയിലാണ്ടി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ മുതിർന്ന പൗരന്മാർക്കായി സംഘടിപ്പിച്ച 'പ്രചോദക വാർധക്യം' പരിപാടി ശ്രദ്ധേയമായി.

## Article Content

**കൊയിലാണ്ടി: [** കൊയിലാണ്ടി നഗരസഭ, കോഴിക്കോട് സറീന ട്രസ്റ്റ്, എഡ്യൂടെക് കൊയിലാണ്ടി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ മുതിർന്ന പൗരന്മാർക്കായി സംഘടിപ്പിച്ച 'പ്രചോദക വാർധക്യം' പരിപാടി ശ്രദ്ധേയമായി.

കൊയിലാണ്ടി ടൗൺഹാളിൽ വെച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിന്റെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ യു.കെ ചന്ദ്രൻ നിർവഹിച്ചു. സമൂഹത്തിന് മാതൃകയും വഴികാട്ടിയുമായി മാറിയ, മേഖലയിൽ നിന്ന് തിരഞ്ഞെടുത്ത പത്ത് മുതിർന്ന അധ്യാപകർക്ക് ചടങ്ങിൽ വെച്ച് 'പ്രചോദക ജീവിത പുരസ്കാരം' നൽകി ആദരിച്ചു.

കെ.കെ ബാലൻ, പി. സുധാകരൻ, സോമൻ വായനാരി, കെ.എ ഇന്ദിര, നടേരി ദാമോദരൻ, എം.എം ചന്ദ്രൻ, രാജൻ പഴങ്കാവിൽ, കെ.കെ നാരായണൻ, ഷംസുദ്ദീൻ, ശ്രീനിവാസൻ എന്നീ അധ്യാപകരാണ് നഗരസഭയുടെയും സറീന ട്രസ്റ്റിന്റെയും ആദരം ഏറ്റുവാങ്ങിയത്.

സറീന ട്രസ്റ്റ് ചെയർമാനും മുൻ കൊളീജിയറ്റ് ഡെപ്യൂട്ടി ഡയറക്ടറുമായ പ്രൊഫ. പി.പി സുധാകരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രമുഖ കരിയർ വിദഗ്ദ്ധൻ ഡോ. പി.എം പ്രഭാകരൻ നയിച്ച സവിശേഷമായ കരിയർ മെന്ററിങ് പരിപാടിയും അരങ്ങേറി.

വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ പ്രയോജനപ്പെട്ട ക്ലാസിന് പുറമെ, ഡോ. പി.എം പ്രഭാകരൻ, എം.ജി ബലരാജ്, പി.എം സജിനി എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്ന് സംസാരിച്ചു. 

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/364875/age-friendly-gathering-and-career-mentoring-in-koyilandy)