---
title: "അതിജീവനത്തിന്റെ കഥ പറഞ്ഞ് ഒത്തുചേരൽ; സർഗാലയയിൽ ലോക കാൻസർ സർവൈവേഴ്‌സ് ദിനം ആചരിച്ചു"
english_title: "World Cancer Survivors Day celebrated in Payyoli"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/364867/world-cancer-survivors-day-celebrated-in-payyoli"
published_at: "2026-06-09T12:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a27b94a0f3b1_koyi3.jpg"
keywords: ["Latest News", "Payyoli", "World Cancer Survivors Day"]
---

# അതിജീവനത്തിന്റെ കഥ പറഞ്ഞ് ഒത്തുചേരൽ; സർഗാലയയിൽ ലോക കാൻസർ സർവൈവേഴ്‌സ് ദിനം ആചരിച്ചു

> **Lead Summary:** **പയ്യോളി: [** കാൻസറിനെ ആത്മവിശ്വാസം കൊണ്ട് തോൽപ്പിച്ചവർക്കായി ജീവനം കാൻസർ സൊസൈറ്റി ജില്ലാ കമ്മിറ്റിയും പയ്യോളി മുനിസിപ്പാലിറ്റിയും സംയുക്തമായി സംഘടിപ്പിച്ച കാൻസർ സർവൈവേഴ്‌സ് ദിനാചരണം ശ്രദ്ധേയമായി.

## Article Content

**പയ്യോളി: [** കാൻസറിനെ ആത്മവിശ്വാസം കൊണ്ട് തോൽപ്പിച്ചവർക്കായി ജീവനം കാൻസർ സൊസൈറ്റി ജില്ലാ കമ്മിറ്റിയും പയ്യോളി മുനിസിപ്പാലിറ്റിയും സംയുക്തമായി സംഘടിപ്പിച്ച കാൻസർ സർവൈവേഴ്‌സ് ദിനാചരണം ശ്രദ്ധേയമായി.

ഇരിങ്ങൽ സർഗാലയ ക്രാഫ്റ്റ് വില്ലേജിൽ വെച്ചായിരുന്നു പ്രത്യാശയും അതിജീവനത്തിന്റെ കഥകളും പങ്കുവെച്ചുള്ള ഈ ഒത്തുചേരൽ നടന്നത്. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം പയ്യോളി മുനിസിപ്പൽ ചെയർപേഴ്‌സൺ എൻ. സാഹിറ നിർവഹിച്ചു.

രോഗത്തെ അതിജീവിച്ചവർക്ക് സമൂഹത്തിൽ നൽകേണ്ട പിന്തുണയെക്കുറിച്ചും രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും ചടങ്ങിൽ ചർച്ചയായി. ജീവനം കാൻസർ സൊസൈറ്റി ജില്ലാ പ്രസിഡന്റ് അനിൽ ഉണിക്കോത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജീവനം ജില്ലാ സെക്രട്ടറി അനുശ്രീ പി. സ്വാഗതം ആശംസിച്ചു.

സംസ്ഥാന കമ്മിറ്റി അംഗം വികാസ് ബാലുശ്ശേരി മുഖ്യപ്രഭാഷണം നടത്തി. മുനിസിപ്പാലിറ്റി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ.ടി. സിന്ധു, പി. കുഞ്ഞാമു, കൗൺസിലർ പി.കെ. സാബിറ, സർഗാലയ ജനറൽ മാനേജർ ടി.കെ. രാജേഷ്, സബീഷ് കുന്നങ്ങോത്ത്, ജീവനം സൊസൈറ്റി ജോയിന്റ് സെക്രട്ടറി സാന്ദ്ര എന്നിവർ പങ്കെടുത്തു സംസാരിച്ചു.

ജീവനം സൊസൈറ്റി ട്രഷറർ ബാബു കുന്നങ്ങോത്ത് ചടങ്ങിന് നന്ദി രേഖപ്പെടുത്തി. 

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/364867/world-cancer-survivors-day-celebrated-in-payyoli)