---
title: "പഴമയുടെ തനിമയുമായി 'അരിവാൾ ഡോട് കോം' ഒ.ടി.ടിയിലേക്ക്; കാപ്പാട് സ്വദേശി സജീവൻ ജെ.പി.യുടെ ചിത്രം റിലീസിന് ഒരുങ്ങി"
english_title: "Kappad native Sajeevan J.P.'s film is ready for release"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/364708/kappad-native-sajeevan-jps-film-is-ready-for-release"
published_at: "2026-06-08T15:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2692db4122c_koyi6.jpg"
keywords: ["Latest News", "Kappadu", "Ariwal Dot Com Movie", "Release"]
---

# പഴമയുടെ തനിമയുമായി 'അരിവാൾ ഡോട് കോം' ഒ.ടി.ടിയിലേക്ക്; കാപ്പാട് സ്വദേശി സജീവൻ ജെ.പി.യുടെ ചിത്രം റിലീസിന് ഒരുങ്ങി

> **Lead Summary:** **കൊയിലാണ്ടി: [ **വി. പ്രൊഡക്ഷൻസിന്റെ ബാനറിൽ കാപ്പാട് സ്വദേശി സജീവൻ ജെ.പി. കഥ, തിരക്കഥ, സംവിധാനം എന്നിവ നിർവ്വഹിച്ച 'അരിവാൾ ഡോട് കോം' എന്ന ചിത്രം ഒ.ടി.ടി പ്രദർശനത്തിന് ഒരുങ്ങി.

## Article Content

**കൊയിലാണ്ടി: [ **വി. പ്രൊഡക്ഷൻസിന്റെ ബാനറിൽ കാപ്പാട് സ്വദേശി സജീവൻ ജെ.പി. കഥ, തിരക്കഥ, സംവിധാനം എന്നിവ നിർവ്വഹിച്ച 'അരിവാൾ ഡോട് കോം' എന്ന ചിത്രം ഒ.ടി.ടി പ്രദർശനത്തിന് ഒരുങ്ങി.

പഴയ കാലഘട്ടത്തിന്റെ സംസ്കാരവും ജീവിതരീതികളും തനിമ ചോരാതെ പകർത്തിവെക്കുന്നതാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. റഷീദ് കാപ്പാടാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്.

എൻവേൺ ചക്രവർത്തി, ടി.സി. സുരേന്ദ്രൻ, മനു കാഞ്ഞിലശ്ശേരി, രവി കാപ്പാട്, രാജു കുളൂർ, രാജൻ, ആര്യ, ബിന്ദു ബാബു, ശോഭ, അശ്വതി, ലിയ, ദുർഗ്ഗ, പവന, ആദിത് തുടങ്ങി മുപ്പത്തിയഞ്ചോളം പ്രാദേശിക-പുതുമുഖ താരങ്ങളാണ് ഈ സിനിമയിൽ അണിനിരക്കുന്നത്.

ചിത്രത്തിന്റെ ഒ.ടി.ടി റിലീസിന് മുന്നോടിയായുള്ള പ്രത്യേക പ്രദർശന ചടങ്ങ് യു.കെ. രാഘവൻ മാസ്റ്റർ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ശില്പി ബാലൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സുനിൽ മാസ്റ്റർ സിനിമയുടെ റിവ്യൂ നടത്തി സംസാരിച്ചു.

ചടങ്ങിൽ സംവിധായകൻ സജീവൻ ജെ.പി. സ്വാഗതവും, മനു കാഞ്ഞിലശ്ശേരി, ബിന്ദു ബാബു എന്നിവർ ആശംസകളും നേർന്നു. ചിത്രത്തിലെ പ്രധാന താരം എൻവേൺ ചക്രവർത്തി ചടങ്ങിൽ പങ്കെടുത്തവർക്ക് നന്ദി രേഖപ്പെടുത്തി. വൈകാതെ തന്നെ ചിത്രം പ്രമുഖ ഒ.ടി.ടി പ്ലാറ്റ്‌ഫോമിലൂടെ പ്രേക്ഷകരിലേക്ക് എത്തും.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/364708/kappad-native-sajeevan-jps-film-is-ready-for-release)