---
title: "കനത്ത മഴയിൽ ഉള്ള്യേരിയിൽ വീട് പൂർണ്ണമായും തകർന്നു; അടിയന്തിര സഹായം ഉറപ്പ് നൽകി അധികൃതർ"
english_title: "Heavy rain causes damage in Ullyeri"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/364653/heavy-rain-causes-damage-in-ullyeri"
published_at: "2026-06-08T12:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a26639e26e53_koyi3.jpg"
keywords: ["Latest News", "Ulliyeri", "Heavy Rain"]
---

# കനത്ത മഴയിൽ ഉള്ള്യേരിയിൽ വീട് പൂർണ്ണമായും തകർന്നു; അടിയന്തിര സഹായം ഉറപ്പ് നൽകി അധികൃതർ

> **Lead Summary:** ഉള്ള്യേരി**: [ **പ്രദേശത്ത് തുടരുന്ന കനത്ത മഴയിൽ ഉള്ള്യേരി പഞ്ചായത്തിൽ വീട് പൂർണ്ണമായും തകർന്നു വീണു. ഉള്ള്യേരി പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ താമസിക്കുന്ന പീടികക്കണ്ടി വിനോദിനിയുടെ വീടാണ് കനത്ത മഴയെ അതിജീവിക്കാനാകാതെ പൂർണ്ണമായി തകർന്നത്.

## Article Content

ഉള്ള്യേരി**: [ **പ്രദേശത്ത് തുടരുന്ന കനത്ത മഴയിൽ ഉള്ള്യേരി പഞ്ചായത്തിൽ വീട് പൂർണ്ണമായും തകർന്നു വീണു. ഉള്ള്യേരി പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ താമസിക്കുന്ന പീടികക്കണ്ടി വിനോദിനിയുടെ വീടാണ് കനത്ത മഴയെ അതിജീവിക്കാനാകാതെ പൂർണ്ണമായി തകർന്നത്.

അപകടത്തെ തുടർന്ന് ഉള്ളേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയ പുനത്തിൽ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തുകയും കുടുംബത്തിന് ആവശ്യമായ സഹായങ്ങൾ ഉറപ്പുനൽകുകയും ചെയ്തു.

വരും ദിവസങ്ങളിലും മഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ പ്രദേശത്ത് അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/364653/heavy-rain-causes-damage-in-ullyeri)