---
title: "കനത്ത മഴയിൽ കൊയിലാണ്ടിയിൽ പൊതു കിണറിടിഞ്ഞു; സമീപത്തെ വീട് അപകടാവസ്ഥയിൽ"
english_title: "Public well bursts in Koyilandy"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/364651/public-well-bursts-in-koyilandy"
published_at: "2026-06-08T12:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a266200f2fe6_KOYI2.jpg"
keywords: ["Latest News", "Koyilandy"]
---

# കനത്ത മഴയിൽ കൊയിലാണ്ടിയിൽ പൊതു കിണറിടിഞ്ഞു; സമീപത്തെ വീട് അപകടാവസ്ഥയിൽ

> **Lead Summary:** **കൊയിലാണ്ടി: [**പ്രദേശത്ത് പെയ്യുന്ന കനത്ത മഴയെ തുടർന്ന് കൊയിലാണ്ടി നഗരസഭയിലെ പൊതു കിണർ ഇടിഞ്ഞുതാഴ്ന്നു. നഗരസഭ പതിമൂന്നാം വാർഡിൽ ഉൾപ്പെടുന്ന കുഴിച്ചാൽ നഗറിലെ പൊതു കിണറാണ് കനത്ത മഴയിൽ തകർന്നത്.

## Article Content

**കൊയിലാണ്ടി: [**പ്രദേശത്ത് പെയ്യുന്ന കനത്ത മഴയെ തുടർന്ന് കൊയിലാണ്ടി നഗരസഭയിലെ പൊതു കിണർ ഇടിഞ്ഞുതാഴ്ന്നു. നഗരസഭ പതിമൂന്നാം വാർഡിൽ ഉൾപ്പെടുന്ന കുഴിച്ചാൽ നഗറിലെ പൊതു കിണറാണ് കനത്ത മഴയിൽ തകർന്നത്.

കിണർ ഇടിഞ്ഞതോടെ ഇതിന് തൊട്ടടുത്തായി താമസിക്കുന്ന കുഴിച്ചാൽ നഗർ ഗോപിയുടെ വീട് ഇപ്പോൾ പൂർണ്ണമായും അപകടാവസ്ഥയിലായിരിക്കുകയാണ്. സംഭവമറിഞ്ഞ് കൗൺസിലർ എ.കെ. രമേശൻ, സി.പി.ഐ.എം കൊയിലാണ്ടി സെന്റർ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി. ചന്ദ്രശേഖരൻ എന്നിവർ അപകടസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

വീടിന് ഭീഷണിയായ രീതിയിൽ തകർന്ന കിണർ മൂലം ഉണ്ടായേക്കാവുന്ന വലിയ അപകടം ഒഴിവാക്കാൻ ബന്ധപ്പെട്ട അധികാരികൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കൗൺസിലർ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രദേശത്ത് മഴ തുടരുന്നതിനാൽ ആശങ്കയോടെയാണ് വീട്ടുകാരും നാട്ടുകാരും കഴിയുന്നത്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/364651/public-well-bursts-in-koyilandy)