---
title: "തിക്കോടി ഗ്രാമപഞ്ചായത്തിൽ ചെണ്ടുമല്ലി കൃഷി വികസന പദ്ധതിക്ക് തുടക്കമായി; തൈകളുടെ വിതരണോദ്ഘാടനം നിർവ്വഹിച്ചു"
english_title: "The chendumalli cultivation development project has been launched in Thikkodi Grama Panchayat"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/364447/the-chendumalli-cultivation-development-project-has-been-launched-in-thikkodi-grama-panchayat"
published_at: "2026-06-07T12:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2513780f0be_NADA4.jpg"
keywords: ["Latest News", "Payyoli", "Red Chilli Cultivation"]
---

# തിക്കോടി ഗ്രാമപഞ്ചായത്തിൽ ചെണ്ടുമല്ലി കൃഷി വികസന പദ്ധതിക്ക് തുടക്കമായി; തൈകളുടെ വിതരണോദ്ഘാടനം നിർവ്വഹിച്ചു

> **Lead Summary:** **പയ്യോളി: [**വരുന്ന ഓണക്കാലത്ത് നാടൻ പൂക്കൾ കൊണ്ട് തിക്കോടിയെ അണിയിച്ചൊരുക്കാൻ വമ്പൻ ഒരുക്കങ്ങളുമായി തിക്കോടി ഗ്രാമപഞ്ചായത്ത് കൃഷിഭവൻ രംഗത്ത്.

## Article Content

**പയ്യോളി: [**വരുന്ന ഓണക്കാലത്ത് നാടൻ പൂക്കൾ കൊണ്ട് തിക്കോടിയെ അണിയിച്ചൊരുക്കാൻ വമ്പൻ ഒരുക്കങ്ങളുമായി തിക്കോടി ഗ്രാമപഞ്ചായത്ത് കൃഷിഭവൻ രംഗത്ത്.

ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷിഭവൻ നടപ്പിലാക്കുന്ന 'ചെണ്ടുമല്ലി കൃഷി വികസന പദ്ധതി'യുടെ ഭാഗമായുള്ള തൈകളുടെ വിതരണ ഉദ്ഘാടനം തിക്കോടി പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. ഫൈസൽ നിർവ്വഹിച്ചു.

'ഓണത്തിന് തിക്കോടിയിലെ പൂക്കൾ' എന്ന മനോഹരമായ ലക്ഷ്യത്തോടെയാണ് വിപുലമായ രീതിയിലുള്ള ഈ പൂക്കൃഷിക്ക് പഞ്ചായത്തിൽ തുടക്കമിട്ടിരിക്കുന്നത്. പരമ്പരാഗത രീതിയിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് പൂക്കൾ എത്തുന്നതിന് പകരമായി, സ്വന്തം നാട്ടിൽ തന്നെ നൂറുമേനി വിളവെടുപ്പ് നടത്തി തിക്കോടിയെ സ്വയംപര്യാപ്തമാക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന രാമകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനപ്രതിനിധികളും കൃഷി ഉദ്യോഗസ്ഥരും ഒത്തുചേർന്നു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സൗജത്ത് യു.കെ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രസീത ആളങ്ങാരി, വാർഡ് മെമ്പർമാരായ വാസുദേവൻ മന്ദംകണ്ടത്തിൽ, ഷക്കീല, കെ.പി. രമേശൻ, വണ്ണാത്തിക്കുനി പ്രേമരാജൻ, ശോഭ കിഴക്കൻകുളങ്ങര, സീമ ആയോത്ത്, സജിന ചെത്തിൽ, വഹീദ മുണ്ടക്കളത്തിൽ, ദിബിഷ എം, ജിഷ കാട്ടിൽ എന്നിവർ പരിപാടിയിൽ സന്നിഹിതരാവുകയും ആശംസകൾ നേർന്ന് സംസാരിക്കുകയും ചെയ്തു.

കൃഷി ഓഫീസർ അഞ്ജന രാജേന്ദ്രൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ കൃഷി അസിസ്റ്റന്റ് ബീന ടി.എ നന്ദി പ്രകടിപ്പിച്ചു. വരും ദിവസങ്ങളിൽ കുടുംബശ്രീ കൂട്ടായ്മകളും പ്രാദേശിക കർഷകരും ഒത്തുചേർന്ന് തിക്കോടിയുടെ മണ്ണിൽ മഞ്ഞയും ഓറഞ്ചും നിറങ്ങളിലുള്ള ചെണ്ടുമല്ലി പൂക്കളുടെ വസന്തം തീർക്കാനുള്ള ഒരുക്കത്തിലാണ്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/364447/the-chendumalli-cultivation-development-project-has-been-launched-in-thikkodi-grama-panchayat)