---
title: "'സർവം എഐ മയം': ആന്തട്ട സ്കൂളിൽ രക്ഷിതാക്കൾക്കായി എഐ പ്രായോഗിക പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "AI practical training camp for parents at Anthatta School"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/364441/ai-practical-training-camp-for-parents-at-anthatta-school"
published_at: "2026-06-07T12:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a251097afe89_KOYI2.jpg"
keywords: ["Latest News", "Koyilandy", "Antatta School", "AI Practical Training Camp"]
---

# 'സർവം എഐ മയം': ആന്തട്ട സ്കൂളിൽ രക്ഷിതാക്കൾക്കായി എഐ പ്രായോഗിക പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **കൊയിലാണ്ടി: [ **ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പുതിയ കാലത്തെ വിപ്ലവകരമായ മാറ്റങ്ങൾ സ്വന്തം രക്ഷിതാക്കൾക്ക് പകർന്നുനൽകി കൈയടി നേടുകയാണ് ഒരുപറ്റം കൊയിലാണ്ടിയിലെ മിടുക്കന്മാർ.

## Article Content

**കൊയിലാണ്ടി: [ **ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പുതിയ കാലത്തെ വിപ്ലവകരമായ മാറ്റങ്ങൾ സ്വന്തം രക്ഷിതാക്കൾക്ക് പകർന്നുനൽകി കൈയടി നേടുകയാണ് ഒരുപറ്റം കൊയിലാണ്ടിയിലെ മിടുക്കന്മാർ.

കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസിലെ (GVHSS Koyilandy) ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിന്റെ സഹകരണത്തോടെ ആന്തട്ട സ്കൂളിലാണ് ഈ വേറിട്ട ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രായോഗിക പരിശീലന പരിപാടി സംഘടിപ്പിച്ചത്.

സാങ്കേതികവിദ്യയുടെ പുതിയ ലോകത്തെക്കുറിച്ച് രക്ഷിതാക്കളെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെ 'സർവം എഐ മയം' എന്ന പേരിലായിരുന്നു ക്യാമ്പ്. എഐ സാങ്കേതികവിദ്യകൾ ദൈനംദിന ജീവിതത്തിൽ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് തങ്ങളുടെ സ്മാർട്ട്ഫോണുകൾ ഉപയോഗിച്ചാണ് ലിറ്റിൽ കൈറ്റ്സ് വളന്റിയർമാർ രക്ഷിതാക്കൾക്ക് നേരിട്ട് കാണിച്ചുകൊടുത്തത്.

വളരെ ലളിതമായ രീതിയിൽ കുട്ടികൾ എഐ ടൂളുകൾ പരിചയപ്പെടുത്തിയപ്പോൾ മുതിർന്നവർക്കും അത് പുതിയൊരു അനുഭവമായി മാറി. മൊബൈൽ ഫോണുകൾ വെറുമൊരു വിനോദോപാധി എന്നതിനപ്പുറം വലിയൊരു വിജ്ഞാനശേഖരമാണെന്ന് ബോധ്യപ്പെടുത്താൻ ഈ പരിശീലനത്തിലൂടെ കുട്ടികൾക്ക് സാധിച്ചു.

പരിപാടിയുടെ ഭാഗമായി നടന്ന ചടങ്ങിൽ ലിറ്റിൽ കൈറ്റ്സ് പ്രതിഭകളായ ആർ. ജി. ഐറിൻ, ശിവന്യ എസ്. രഞ്ജിത്ത്, ആദിദേവ് എം, ഗുരുപ്രണവ, അന്നദലിയ, എൻ. ശ്രീനേഷ്, വി. ബി. നില എന്നിവർ സംസാരിച്ചു. 

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/364441/ai-practical-training-camp-for-parents-at-anthatta-school)