---
title: "ഒരു മഴ പെയ്താൽ നന്തിയിൽ വെള്ളപ്പൊക്കം; കടകളും പള്ളികളും വെള്ളക്കെട്ടിൽ, ശാശ്വത പരിഹാരം തേടി വ്യാപാരികൾ"
english_title: "Shops and churches in Nandi flooded, traders seek solution"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/364244/shops-and-churches-in-nandi-flooded-traders-seek-solution"
published_at: "2026-06-06T13:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a23d257a9180_KOYI6.jpg"
keywords: ["Latest News", "Nandhi", "Shops And Churches Flooded"]
---

# ഒരു മഴ പെയ്താൽ നന്തിയിൽ വെള്ളപ്പൊക്കം; കടകളും പള്ളികളും വെള്ളക്കെട്ടിൽ, ശാശ്വത പരിഹാരം തേടി വ്യാപാരികൾ

> **Lead Summary:** **നന്തി: [**കാലവർഷം കനത്തതോടെ നേരിയൊരു മഴ പെയ്താൽ പോലും നന്തി ടൗണിലെ കടകളും പള്ളികളും മറ്റ് സ്ഥാപനങ്ങളും വെള്ളക്കെട്ടിലാകുന്ന ദുരവസ്ഥയ്ക്ക് അടിയന്തര പരിഹാരം കാണണമെന്ന ആവശ്യവുമായി വ്യാപാരികൾ രംഗത്ത്.

## Article Content

**നന്തി: [**കാലവർഷം കനത്തതോടെ നേരിയൊരു മഴ പെയ്താൽ പോലും നന്തി ടൗണിലെ കടകളും പള്ളികളും മറ്റ് സ്ഥാപനങ്ങളും വെള്ളക്കെട്ടിലാകുന്ന ദുരവസ്ഥയ്ക്ക് അടിയന്തര പരിഹാരം കാണണമെന്ന ആവശ്യവുമായി വ്യാപാരികൾ രംഗത്ത്.

ദേശീയപാത വികസന പ്രവൃത്തികളുടെ ഭാഗമായി നിർമ്മിച്ച ഡ്രൈനേജ് സംവിധാനങ്ങളിലെ അശാസ്ത്രീയതയും കെടുകാര്യസ്ഥതയുമാണ് ഇവിടെ കനത്ത വെള്ളക്കെട്ടിന് കാരണമാകുന്നത്.

മഴ പെയ്താൽ റോഡിൽ ചെളിവെള്ളം നിറഞ്ഞൊഴുകി കടകളിലേക്ക് കയറുന്നതിനാൽ വ്യാപാരികൾക്ക് സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ്. വെള്ളക്കെട്ട് കാരണം ഉപഭോക്താക്കൾക്ക് കടകളിലേക്ക് വരാൻ സാധിക്കാത്തതും, സൂക്ഷിച്ചുവെച്ച സാധനങ്ങൾ വെള്ളം കയറി നശിക്കുന്നതും വ്യാപാരികളെ വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

ഈ ദുരവസ്ഥ വിവരിച്ച് നന്തിയിലെ വ്യാപാരി വ്യവസായി യൂണിറ്റ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ കൊയിലാണ്ടി എം.എൽ.എ. അഡ്വ. പ്രവീൺകുമാറിന് നിവേദനം സമർപ്പിച്ചിരുന്നു. വ്യാപാരികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ എം.എൽ.എ. വിഷയം ജില്ലാ കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തുകയും, തുടർന്ന് കളക്ടറുടെ നിർദ്ദേശപ്രകാരം ദേശീയപാതാ അതോറിറ്റി (NH), പി.ഡബ്ല്യു.ഡി (PWD), കരാർ കമ്പനിയായ വാഗാഡ് എന്നിവടങ്ങളിലെ ഉന്നത ഉദ്യോഗസ്ഥർ നന്തിയിലെത്തി സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തുകയും ചെയ്തു.

വ്യാപാരികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ ജനപ്രതിനിധികളും ഭാരവാഹികളും ഉദ്യോഗസ്ഥരെ ധരിപ്പിച്ചു. നിലവിലെ ഡ്രൈനേജ് പ്രശ്നങ്ങൾ പരിഹരിച്ച് വെള്ളക്കെട്ടിന് ശാശ്വത പരിഹാരം അടിയന്തരമായി ഉണ്ടാക്കാമെന്ന് എം.എൽ.എ. മുഖാന്തരം ഉദ്യോഗസ്ഥർ വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾക്ക് ഉറപ്പുനൽകിയിട്ടുണ്ട്.

സ്ഥലസന്ദർശന വേളയിൽ മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഖില, വാർഡ് മെമ്പർ അനസ് എന്നിവരും സംഘടനാ ഭാരവാഹികളായ പവിത്രൻ ആതിര, സനീർ വില്ലങ്കണ്ടി, സുരേഷ് ഒറിയ, കെ.വി.കെ. സുബൈർ, എം.കെ. മുഹമ്മദ്, വിശ്വൻ തുടങ്ങിയവരും എം.എൽ.എ.യ്ക്കൊപ്പമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/364244/shops-and-churches-in-nandi-flooded-traders-seek-solution)