---
title: "കൊയിലാണ്ടിയിൽ കിണറ്റിൽ വീണ് വയോധികൻ മരിച്ചു; രക്ഷാപ്രവർത്തനം നടത്തി കരയ്ക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല"
english_title: "Elderly man dies after falling into well in Koyilandy"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/364233/elderly-man-dies-after-falling-into-well-in-koyilandy"
published_at: "2026-06-06T12:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a23cc365846e_KOYI5.jpg"
keywords: ["Latest News", "Kollam", "Koyilandy", "Fell Into A Well And Died"]
---

# കൊയിലാണ്ടിയിൽ കിണറ്റിൽ വീണ് വയോധികൻ മരിച്ചു; രക്ഷാപ്രവർത്തനം നടത്തി കരയ്ക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

> **Lead Summary:** **കൊയിലാണ്ടി: [** കൊല്ലത്ത് വീട്ടുപറമ്പിലെ കിണറ്റിൽ വീണ് വയോധികൻ മരണപ്പെട്ടു. കൊയിലാണ്ടി കൊല്ലം കുനിയിൽ ഹൗസിൽ പത്മനാഭൻ ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം ഉണ്ടായത്.

## Article Content

**കൊയിലാണ്ടി: [** കൊല്ലത്ത് വീട്ടുപറമ്പിലെ കിണറ്റിൽ വീണ് വയോധികൻ മരണപ്പെട്ടു. കൊയിലാണ്ടി കൊല്ലം കുനിയിൽ ഹൗസിൽ പത്മനാഭൻ ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം ഉണ്ടായത്.

വീട്ടുപറമ്പിൽ കൃഷി ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന പന്ത്രണ്ടടിയോളം താഴ്ചയുള്ള കിണറിലാണ് പത്മനാഭൻ അബദ്ധത്തിൽ വീണത്. അപകടം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ തന്നെ കൊയിലാണ്ടി ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു.

വിവരമറിഞ്ഞ് സംഭവസ്ഥലത്ത് എത്തിയ അഗ്നിരക്ഷാസേന ഉടനടി രക്ഷാപ്രവർത്തനം ആരംഭിച്ചു. ഫയർ ആൻഡ് റെസ്ക്യു ഓഫീസർ അനൂപ് എൻ.പി. കിണറ്റിലിറങ്ങി റെസ്ക്യു നെറ്റ് ഉപയോഗിച്ച് ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു .

സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഷിജി ഐ.യുടെ നേതൃത്വത്തിൽ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരായ സുകേഷ് കെ.ബി., സാരംഗ്, രാജിലേഷ് സി.എം., സുജിത് എസ്.പി. എന്നിവരും ഹോം ഗാർഡ്മാരായ സോമകുമാർ, ബാലൻ ടി.പി. എന്നിവരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. സംഭവസ്ഥലത്ത് കൊയിലാണ്ടി പോലീസും എത്തിച്ചേർന്നിരുന്നു.

**[
](http://(koyilandy.truevisionnews.com))**

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/364233/elderly-man-dies-after-falling-into-well-in-koyilandy)