---
title: "ദേശീയപാതയിലെ ഗതാഗത നിയന്ത്രണം; പയ്യോളി ജി.വി.എച്ച്.എസ്.എസ്. വിദ്യാർത്ഥികളുടെ യാത്രാദുരിതം രൂക്ഷം"
english_title: "Payyoli GVHSS students face severe travel difficulties"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/364203/payyoli-gvhss-students-face-severe-travel-difficulties"
published_at: "2026-06-06T11:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a23bbd70a4bf_KOYI3.jpg"
keywords: ["Latest News", "Payyoli", "Student Travel Woes", "Payyoli G.V.H.S.S."]
---

# ദേശീയപാതയിലെ ഗതാഗത നിയന്ത്രണം; പയ്യോളി ജി.വി.എച്ച്.എസ്.എസ്. വിദ്യാർത്ഥികളുടെ യാത്രാദുരിതം രൂക്ഷം

> **Lead Summary:** **പയ്യോളി: [ **ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് പെരുമാൾപുരത്ത് സർവീസ് റോഡ് വഴിയുള്ള ഗതാഗതം പൂർണ്ണമായും നിലച്ചതോടെ പയ്യോളി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ കടുത്ത യാത്രാദുരിതത്തിൽ.

## Article Content

**പയ്യോളി: [ **ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് പെരുമാൾപുരത്ത് സർവീസ് റോഡ് വഴിയുള്ള ഗതാഗതം പൂർണ്ണമായും നിലച്ചതോടെ പയ്യോളി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ കടുത്ത യാത്രാദുരിതത്തിൽ.

നിലവിൽ സർവീസ് റോഡ് അടച്ച് ആറുവരിപ്പാതയിലൂടെ മാത്രം ഗതാഗതം തിരിച്ചുവിട്ടതാണ് സ്കൂൾ കുട്ടികളെ പ്രതിസന്ധിയിലാക്കിയത്. സാധാരണയായി സർവീസ് റോഡിലൂടെ സഞ്ചരിക്കേണ്ട ലോക്കൽ ബസുകൾ ഇപ്പോൾ ആറുവരിപ്പാതയിലൂടെയാണ് പോകുന്നത്.

ഇത് കാരണം സ്കൂളിന്റെ പ്രധാന കവാടത്തിൽ കുട്ടികളെ ഇറക്കാൻ ബസുകൾക്ക് സാധിക്കുന്നില്ല. പകരം പ്രധാന ഗേറ്റിന് വളരെ മാറി, സ്കൂൾ മൈതാനത്തിന്റെ തെക്കേ അറ്റത്ത് നിർത്തിയാണ് വിദ്യാർത്ഥികളെ ബസുകളിൽ നിന്ന് ഇറക്കുന്നത്.

ദേശീയപാതയ്ക്ക് സംരക്ഷണ ഭിത്തി നിർമ്മിക്കുന്നതിനായി ഈ ഭാഗത്ത് ഇരുമ്പുകമ്പികൾ വലിയ രീതിയിൽ കെട്ടിത്തിരിച്ചിട്ടുണ്ട്. ബസിറങ്ങുന്ന കുട്ടികൾ റോഡരികിലെ ഈ ഇരുമ്പുകമ്പികൾക്കിടയിലൂടെ അതീവ അപകടകരമായ രീതിയിൽ പ്രയാസപ്പെട്ടാണ് സർവീസ് റോഡിലേക്ക് കടക്കുന്നതും സ്കൂളിലേക്ക് എത്തുന്നതും.

വലിയ വാഹനങ്ങൾ അതിവേഗത്തിൽ പായുന്ന ആറുവരിപ്പാതയുടെ വശങ്ങളിലൂടെയുള്ള ഈ യാത്ര കുട്ടികളുടെ സുരക്ഷയ്ക്ക് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. കാലവർഷം കനത്തതോടെ അപകടസാധ്യത ഇരട്ടിയായ സാഹചര്യത്തിൽ, വിദ്യാർത്ഥികളുടെ ജീവന് ഭീഷണിയാകുന്ന ഈ യാത്രാപ്രശ്നത്തിന് അടിയന്തരമായി ശാശ്വത പരിഹാരം കാണണമെന്ന് സ്കൂൾ പി.ടി.എ.യും അധ്യാപകരും അധികാരികളോട് ശക്തമായി ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/364203/payyoli-gvhss-students-face-severe-travel-difficulties)