---
title: "കേന്ദ്ര നയങ്ങൾക്കെതിരെ ജനരോഷം; ഇന്ധനവില വർധനവിലും വിലക്കയറ്റത്തിലും പ്രതിഷേധിച്ച് സിപിഐ(എം) മാർച്ച്"
english_title: "CPI(M) march to protest fuel price hike and price hike"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/363961/cpim-march-to-protest-fuel-price-hike-and-price-hike"
published_at: "2026-06-05T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a226ade6550d_koyi6.jpg"
keywords: ["Latest News", "Koyilandy", "CPI(M) March", "Protest Against Fuel Price Hike And Price Hike"]
---

# കേന്ദ്ര നയങ്ങൾക്കെതിരെ ജനരോഷം; ഇന്ധനവില വർധനവിലും വിലക്കയറ്റത്തിലും പ്രതിഷേധിച്ച് സിപിഐ(എം) മാർച്ച്

> **Lead Summary:** **കൊയിലാണ്ടി: [**അടിക്കടി ഇന്ധനവില വർധിപ്പിച്ച് സാധാരണക്കാരെ ദുരിതത്തിലാക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ ജില്ലയിൽ ശക്തമായ ജനകീയ പ്രതിഷേധം.

## Article Content

**കൊയിലാണ്ടി: [**അടിക്കടി ഇന്ധനവില വർധിപ്പിച്ച് സാധാരണക്കാരെ ദുരിതത്തിലാക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ ജില്ലയിൽ ശക്തമായ ജനകീയ പ്രതിഷേധം.

വിലക്കയറ്റം തടയാൻ യാതൊരു നടപടിയും സ്വീകരിക്കാത്ത കേന്ദ്ര നിലപാടിൽ പ്രതിഷേധിച്ച് ജില്ലയിലെ 16 ഏരിയാ കേന്ദ്രങ്ങളിലാണ് ജനങ്ങൾ തെരുവിൽ അണിനിരന്നത്. ഇതിന്റെ ഭാഗമായി കേന്ദ്രസർക്കാർ ഓഫീസുകളിലേക്ക് നടത്തിയ മാർച്ചിലും ധർണ്ണയിലും നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്.

വിലക്കയറ്റത്തിനും കേന്ദ്ര നയങ്ങൾക്കുമെതിരെ സിപിഐ(എം) കൊയിലാണ്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യു.എ. ഖാദർ പാർക്കിൽ സംഘടിപ്പിച്ച ധർണ്ണ സംസ്ഥാന കമ്മിറ്റിയംഗം എ. പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു.

ജില്ലാ കമ്മിറ്റിയംഗം കെ.കെ. മുഹമ്മദ് അധ്യക്ഷനായ ചടങ്ങിൽ എൽ.ജി. ലിജീഷ്, പി. വിശ്വൻ, കെ. ദാസൻ എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി ടി.കെ. ചന്ദ്രൻ സ്വാഗതം ആശംസിച്ചു. ധർണ്ണയ്ക്ക് മുന്നോടിയായി കൊയിലാണ്ടി നഗരത്തിൽ വൻ പ്രതിഷേധ പ്രകടനം നടന്നു.

ജനകീയ സമരത്തിന് കെ. ഷിജു, പി. ബാബുരാജ്, സി. അശ്വനി ദേവ് തുടങ്ങിയ നേതാക്കൾ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/363961/cpim-march-to-protest-fuel-price-hike-and-price-hike)