---
title: "കൊയിലാണ്ടി മുൻസിഫ് കോടതിക്ക് മുന്നിൽ അപകടക്കെണിയൊരുക്കി ഡിവൈഡർ; രണ്ടാഴ്ചയായിട്ടും തിരിഞ്ഞുനോക്കാതെ അധികൃതർ"
english_title: "Divider creates a danger trap in front of Koyilandy Munsif Court"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/363955/divider-creates-a-danger-trap-in-front-of-koyilandy-munsif-court"
published_at: "2026-06-05T11:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a226867d4072_NADA3.jpg"
keywords: ["Latest News", "Koyilandy", "Divider Creates A Dangerous Trap"]
---

# കൊയിലാണ്ടി മുൻസിഫ് കോടതിക്ക് മുന്നിൽ അപകടക്കെണിയൊരുക്കി ഡിവൈഡർ; രണ്ടാഴ്ചയായിട്ടും തിരിഞ്ഞുനോക്കാതെ അധികൃതർ

> **Lead Summary:** **കൊയിലാണ്ടി: [**[ ]നഗരത്തിലെ മുൻസിഫ് കോടതിക്ക് മുൻവശം റോഡ് ഡിവൈഡറായി സ്ഥാപിച്ച കോൺക്രീറ്റ് സ്ലാബ് റോഡിലേക്ക് തെന്നിമാറിക്കിടക്കുന്നത് നിരന്തരം വാഹനാപകടങ്ങൾക്ക് കാരണമാകുന്നു.

## Article Content

**കൊയിലാണ്ടി: [**[ ]നഗരത്തിലെ മുൻസിഫ് കോടതിക്ക് മുൻവശം റോഡ് ഡിവൈഡറായി സ്ഥാപിച്ച കോൺക്രീറ്റ് സ്ലാബ് റോഡിലേക്ക് തെന്നിമാറിക്കിടക്കുന്നത് നിരന്തരം വാഹനാപകടങ്ങൾക്ക് കാരണമാകുന്നു.

സ്ലാബുകൾ കൃത്യമായ സ്ഥാനത്തുനിന്നും റോഡിന്റെ നടുവിലേക്ക് തെന്നിമാറിയിട്ട് ഇപ്പോൾ രണ്ടാഴ്ചയിലധികമായിരിക്കുകയാണ്. ഇതുവഴി കടന്നുപോകുന്ന വാഹനങ്ങൾ, പ്രത്യേകിച്ച് ഇരുചക്ര വാഹനയാത്രക്കാർ ഈ കോൺക്രീറ്റ് സ്ലാബിൽ തട്ടി വലിയ അപകടങ്ങളിലാണ് പെടുന്നത്.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ മാത്രം പത്തോളം റോഡപകടങ്ങളാണ് ഇവിടെ സംഭവിച്ചിട്ടുള്ളത്. രാത്രികാലങ്ങളിൽ വെളിച്ചക്കുറവ് മൂലം റോഡിലെ ഈ തടസ്സം പെട്ടെന്ന് ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടാത്തതാണ് അപകടങ്ങളുടെ വ്യാപ്തി കൂട്ടുന്നത്.

ഇത്രയധികം അപകടങ്ങൾ നടന്നിട്ടും, യാത്രക്കാരുടെ ജീവന് ഭീഷണിയുയർത്തുന്ന ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ ബന്ധപ്പെട്ട അധികൃതർ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന ആക്ഷേപം ശക്തമാണ്.

എത്രയും വേഗം ഈ സ്ലാബുകൾ യഥാസ്ഥാനത്തേക്ക് മാറ്റിവെച്ച് അപകടങ്ങൾ ഒഴിവാക്കണമെന്നാണ് നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെടുന്നത്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/363955/divider-creates-a-danger-trap-in-front-of-koyilandy-munsif-court)