---
title: "കൊയിലാണ്ടിയിൽ ചെണ്ടുമല്ലി പൂകൃഷിക്ക് തുടക്കം; നഗരസഭാതല തൈ നടീൽ ഉദ്ഘാടനം ചെയ്തു"
english_title: "Chendumari flower cultivation begins in Koyilandy"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/363954/chendumari-flower-cultivation-begins-in-koyilandy"
published_at: "2026-06-05T11:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a22670790eb0_KOYI5.jpg"
keywords: ["Latest News", "Koyilandy", "The Beginning Of The Cultivation Of Chendumari Flowers"]
---

# കൊയിലാണ്ടിയിൽ ചെണ്ടുമല്ലി പൂകൃഷിക്ക് തുടക്കം; നഗരസഭാതല തൈ നടീൽ ഉദ്ഘാടനം ചെയ്തു

> **Lead Summary:** **കൊയിലാണ്ടി: [**നഗരസഭയുടെ പുഷ്പകൃഷി പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി ഏഴാം വാർഡിലെ ഇല്ലത്തുതാഴെ കൃഷിശ്രീ കാർഷിക സംഘം ആരംഭിക്കുന്ന ചെണ്ടുമല്ലി തോട്ടത്തിന്റെ നഗരസഭാതല ഉദ്ഘാടനം നടന്നു.

## Article Content

**കൊയിലാണ്ടി: [**നഗരസഭയുടെ പുഷ്പകൃഷി പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി ഏഴാം വാർഡിലെ ഇല്ലത്തുതാഴെ കൃഷിശ്രീ കാർഷിക സംഘം ആരംഭിക്കുന്ന ചെണ്ടുമല്ലി തോട്ടത്തിന്റെ നഗരസഭാതല ഉദ്ഘാടനം നടന്നു.

തൈ നടീൽ കർമ്മം നിർവ്വഹിച്ചുകൊണ്ട് കൊയിലാണ്ടി നഗരസഭാ ചെയർപേഴ്സൺ യു.കെ. ചന്ദ്രൻ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. നഗരസഭ സ്ഥിരംസമിതി ചെയർപേഴ്സൺ എ. സുധാകരന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കൗൺസിലർമാരായ വി. രമേശൻ, പി.കെ. ഷൈജു, കൃഷി ഓഫീസർ ഷംസിദ സിയാദ്, നിഷ മാണിക്കംവീട് എന്നിവർ പങ്കെടുത്തു.

പ്രദേശത്തെ 50 സെന്റ് സ്ഥലത്താണ് കൃഷിശ്രീ കാർഷിക സംഘത്തിന്റെ നേതൃത്വത്തിൽ ഈ ചെണ്ടുമല്ലി കൃഷി ഒരുക്കുന്നത്. വരും സീസണുകളിൽ നാട്ടിൽ തന്നെ ആവശ്യത്തിന് പൂക്കൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ചടങ്ങിൽ എൻ.കെ. രാജഗോപാലൻ സ്വാഗതവും ഹംന നന്ദിയും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/363954/chendumari-flower-cultivation-begins-in-koyilandy)