---
title: "അക്ഷരമുറ്റത്ത് നൂറിന്റെ നിറവ്; തിക്കോടി മാപ്പിള എൽപി സ്കൂൾ ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കം"
english_title: "Thikkodi Mappila LP School centenary celebrations begin"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/363951/thikkodi-mappila-lp-school-centenary-celebrations-begin"
published_at: "2026-06-05T11:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a22657f87b79_koyi4.jpg"
keywords: ["Latest News", "Thikkodi Mopla Hss", "Centenary Celebration"]
---

# അക്ഷരമുറ്റത്ത് നൂറിന്റെ നിറവ്; തിക്കോടി മാപ്പിള എൽപി സ്കൂൾ ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കം

> **Lead Summary:** **പയ്യോളി: [**[ ]പ്രമുഖ വിദ്യാലയമായ തിക്കോടി മാപ്പിള എൽപി സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങൾക്ക് പ്രൗഢോജ്ജ്വലമായ തുടക്കം. ഒരു വർഷം നീണ്ടുനിൽക്കുന്ന വിപുലമായ ആഘോഷ പരിപാടികളുടെ ഉദ്ഘാടനം പ്രശസ്ത എഴുത്തുകാരി ബി.എം. സുഹറ നിർവ്വഹിച്ചു.

## Article Content

**പയ്യോളി: [**[ ]പ്രമുഖ വിദ്യാലയമായ തിക്കോടി മാപ്പിള എൽപി സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങൾക്ക് പ്രൗഢോജ്ജ്വലമായ തുടക്കം. ഒരു വർഷം നീണ്ടുനിൽക്കുന്ന വിപുലമായ ആഘോഷ പരിപാടികളുടെ ഉദ്ഘാടനം പ്രശസ്ത എഴുത്തുകാരി ബി.എം. സുഹറ നിർവ്വഹിച്ചു.

വാർഡ് അംഗം പുതുക്കുടി ഹമീദിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ, ശതാബ്ദി ആഘോഷങ്ങളുടെ ഔദ്യോഗിക ലോഗോ പ്രകാശനം തിക്കോടി പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. ഫൈസൽ നിർവ്വഹിച്ചു. ഇതോടൊപ്പം വിദ്യാലയത്തിൽ പുതുതായി ഒരുക്കിയ സ്മാർട്ട് ക്ലാസ് റൂമിന്റെ ഉദ്ഘാടനം മുൻ പ്രധാനാധ്യാപിക ഇ. ലസിത നിർവ്വഹിച്ചു.

ചടങ്ങിൽ തിക്കോടി പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ അജ്മൽ മാടായി, പി. അസീമ, നജ്മ നജീബ്, സി. വാസു, പി.ടി. രമേശൻ, സി.എച്ച്. രാമചന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

പിടിഎ പ്രസിഡന്റ് സുബീഷ് പള്ളിത്താഴ സ്വാഗതം പറഞ്ഞ ചടങ്ങിൽ വിദ്യാലയ പ്രധാനാധ്യാപിക സിന്ധു നന്ദി രേഖപ്പെടുത്തി. വരും വർഷങ്ങളിൽ വിദ്യാലയത്തിന്റെ ഭൗതികവും വിദ്യാഭ്യാസപരവുമായ പുരോഗതി ലക്ഷ്യമിട്ടുള്ള വൈവിധ്യമാർന്ന പരിപാടികളാണ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ആസൂത്രണം ചെയ്തിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/363951/thikkodi-mappila-lp-school-centenary-celebrations-begin)