---
title: "കാരുണ്യസ്പർശവുമായി പൊയിൽക്കാവ് സ്കൂൾ എൻഎസ്എസ്; നിലമ്പൂരിലെ ഉന്നതികളിൽ വസ്ത്രവിതരണം നടത്തി"
english_title: "Poyilkavu School NSS distributed clothes at Unnattila in Nilambur"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/363948/poyilkavu-school-nss-distributed-clothes-at-unnattila-in-nilambur"
published_at: "2026-06-05T11:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2263b34fbb0_koyi3.jpg"
keywords: ["Latest News", "Koyilandy", "Poilkave Hss", "Nss Volunteers", "Cloths Distribution"]
---

# കാരുണ്യസ്പർശവുമായി പൊയിൽക്കാവ് സ്കൂൾ എൻഎസ്എസ്; നിലമ്പൂരിലെ ഉന്നതികളിൽ വസ്ത്രവിതരണം നടത്തി

> **Lead Summary:** **കൊയിലാണ്ടി: [ **നിർധന കുടുംബങ്ങൾക്ക് ആശ്വാസമേകി കൊയിലാണ്ടി പൊയിൽക്കാവ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ വസ്ത്രവിതരണം നടത്തി.

## Article Content

**കൊയിലാണ്ടി: [ **നിർധന കുടുംബങ്ങൾക്ക് ആശ്വാസമേകി കൊയിലാണ്ടി പൊയിൽക്കാവ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ വസ്ത്രവിതരണം നടത്തി.

നിലമ്പൂർ മേഖലയിലെ മുപ്പിനി, അപ്പൻകാവ്, സുൽത്താൻപടി തുടങ്ങിയ ഉന്നതികളിലെ (ഊരുകളിലെ) അറുന്നൂറോളം കുടുംബങ്ങൾക്കാണ് എൻഎസ്എസ് വളണ്ടിയർമാർ വസ്ത്രങ്ങൾ എത്തിച്ചുനൽകിയത്. നിലമ്പൂർ ചുങ്ങത്തറയിൽ വെച്ച് നടന്ന ചടങ്ങിൽ ഉന്നതി പ്രതിനിധികളായ സുധീഷ്, സിന്ധു എന്നിവർ സ്കൂൾ അധികൃതരിൽ നിന്നും വസ്ത്രങ്ങൾ ഏറ്റുവാങ്ങി.

നേരത്തെ സ്കൂൾ അങ്കണത്തിൽ വെച്ച് നടന്ന ചടങ്ങിൽ പിടിഎ പ്രസിഡന്റ് എം. നിഷിത്ത് കുമാർ പദ്ധതിയുടെ ഫ്ലാഗ് ഓഫ് നിർവ്വഹിച്ചു. വസ്ത്രശേഖരണത്തിനും വിതരണത്തിനുമായി എൻഎസ്എസ് കോ-ഓർഡിനേറ്റർ ടി.സി. പ്രവീണ, അധ്യാപകരായ വി.എം. രോഷ്ന, വി.എൽ. ലജിന, കെ. ഹരിലാൽ എന്നിവരും, എൻഎസ്എസ് ലീഡർമാരായ ഹൃദികാ ലാലിഷ്, ശ്രീധർഷ് എന്നിവരും നേതൃത്വം നൽകി. 

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/363948/poyilkavu-school-nss-distributed-clothes-at-unnattila-in-nilambur)