---
title: "ശ്രീ ശങ്കരാചാര്യ സർവകലാശാല കൊയിലാണ്ടി കേന്ദ്രത്തിൽ നാലുവർഷ ബിരുദ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു"
english_title: "You can apply for admission at the Koyilandy center of Sri Shankaracharya University."
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/363943/you-can-apply-for-admission-at-the-koyilandy-center-of-sri-shankaracharya-university"
published_at: "2026-06-05T11:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2262b83ad07_koyi2.jpg"
keywords: ["Latest News", "Koyilandy", "Koyilandy Regional Centre of Kalady Sree Shankaracharya Sanskrit University"]
---

# ശ്രീ ശങ്കരാചാര്യ സർവകലാശാല കൊയിലാണ്ടി കേന്ദ്രത്തിൽ നാലുവർഷ ബിരുദ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **കൊയിലാണ്ടി: [**[ ]കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിൽ 2026-27 അധ്യയന വർഷത്തെ നാലുവർഷ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു.

## Article Content

**കൊയിലാണ്ടി: [**[ ]കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിൽ 2026-27 അധ്യയന വർഷത്തെ നാലുവർഷ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു.

സംസ്കൃത സാഹിത്യം, സംസ്കൃത വേദാന്തം, സംസ്കൃത ജനറൽ, ഹിന്ദി, ഉറുദു എന്നീ വിഷയങ്ങളിലാണ് കോഴ്സുകൾ ലഭ്യമായിട്ടുള്ളത്. പ്ലസ് ടു, വി.എച്ച്.എസ്.ഇ അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ള വിദ്യാർഥികൾക്ക് ഈ പ്രോഗ്രാമുകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.

പ്ലസ് ടു തലത്തിൽ സംസ്കൃതം ഒരു വിഷയമായി പഠിച്ചിട്ടില്ലാത്ത വിദ്യാർഥികൾക്കും സംസ്കൃതം ബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാൻ അവസരമുണ്ട് എന്നത് ഈ പ്രവേശനത്തിന്റെ പ്രത്യേകതയാണ്.

താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റായ www.ssus.ac.in സന്ദർശിച്ച് പ്രോസ്പെക്ടസ് പരിശോധിക്കാനും ഓൺലൈനായി അപേക്ഷ സമർപ്പിക്കാനും സാധിക്കും.

അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 15 ആണ്. പ്രവേശനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും സംശയനിവാരണങ്ങൾക്കും 9747622690, 9497645922 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/363943/you-can-apply-for-admission-at-the-koyilandy-center-of-sri-shankaracharya-university)