---
title: "പയ്യോളി റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ നിന്ന് ഇറങ്ങുന്നതിനിടെ വീണ് ബാങ്ക് ജീവനക്കാരിക്ക് പരിക്ക്"
english_title: "Bank employee injured after falling while getting off train"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/363817/bank-employee-injured-after-falling-while-getting-off-train"
published_at: "2026-06-04T16:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2159a34453f_KOYI7.jpg"
keywords: ["Latest News", "Payyoli", "Railway Station", "Bank Employee Injured"]
---

# പയ്യോളി റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ നിന്ന് ഇറങ്ങുന്നതിനിടെ വീണ് ബാങ്ക് ജീവനക്കാരിക്ക് പരിക്ക്

> **Lead Summary:** **പയ്യോളി: [**റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ നിന്ന് ഇറങ്ങുന്നതിനിടെ കാൽ വഴുതി വീണ് യുവതിക്ക് പരിക്കേറ്റു. കണ്ണൂർ സ്വദേശിനിയും പയ്യോളി ഗ്രാമീണ ബാങ്കിലെ ജീവനക്കാരിയുമായ ബിയൂഷയ്ക്കാണ് പരിക്കേറ്റത്.

## Article Content

**പയ്യോളി: [**റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ നിന്ന് ഇറങ്ങുന്നതിനിടെ കാൽ വഴുതി വീണ് യുവതിക്ക് പരിക്കേറ്റു. കണ്ണൂർ സ്വദേശിനിയും പയ്യോളി ഗ്രാമീണ ബാങ്കിലെ ജീവനക്കാരിയുമായ ബിയൂഷയ്ക്കാണ് പരിക്കേറ്റത്.

ഇന്ന് രാവിലെയായിരുന്നു സംഭവം. പാലക്കാട് പാസഞ്ചർ സ്‌പെഷ്യൽ ട്രെയിനിൽ ബാങ്കിലേക്ക് ജോലിക്ക് എത്തുന്നതിനായി പയ്യോളിയിൽ ഇറങ്ങുന്നതിനിടെയാണ് ഇവർ അബദ്ധത്തിൽ കാൽ വഴുതി വീണത്.

അപകടം നടന്നയുടൻ തന്നെ റെയിൽവേ സ്റ്റേഷനിലുണ്ടായിരുന്നവരും അധികൃതരും ചേർന്ന് ബിയൂഷയെ പയ്യോളി ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി വടകരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/363817/bank-employee-injured-after-falling-while-getting-off-train)