---
title: "മരണപ്പാച്ചിലിൽ നിയന്ത്രണം വിട്ടു; കൊയിലാണ്ടിയിൽ നിർത്തിയിട്ടിരുന്ന ബസിന് പിന്നിൽ കാറിടിച്ച് അപകടം; രണ്ടുപേർക്ക് പരിക്ക്"
english_title: "Accident: Car hits the back of a parked bus in Koyilandy"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/363748/accident-car-hits-the-back-of-a-parked-bus-in-koyilandy"
published_at: "2026-06-04T12:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2121af6ddfa_koyi4.jpg"
keywords: ["Latest News", "Accident", "Koyilandy"]
---

# മരണപ്പാച്ചിലിൽ നിയന്ത്രണം വിട്ടു; കൊയിലാണ്ടിയിൽ നിർത്തിയിട്ടിരുന്ന ബസിന് പിന്നിൽ കാറിടിച്ച് അപകടം; രണ്ടുപേർക്ക് പരിക്ക്

> **Lead Summary:** **കൊയിലാണ്ടി: [** പതിനാലാം മൈലിൽ അരങ്ങാടത്ത് പെട്രോൾ പമ്പിന് മുൻവശം നിർത്തിയിട്ടിരുന്ന സ്വകാര്യ ബസിന് പിന്നിൽ കാറിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു.

## Article Content

**കൊയിലാണ്ടി: [** പതിനാലാം മൈലിൽ അരങ്ങാടത്ത് പെട്രോൾ പമ്പിന് മുൻവശം നിർത്തിയിട്ടിരുന്ന സ്വകാര്യ ബസിന് പിന്നിൽ കാറിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു.

ഇന്ന് പുലർച്ചെ നാലുമണിയോടെയായിരുന്നു അപകടം സംഭവിച്ചത്. കോഴിക്കോട് ഭാഗത്തുനിന്നും കണ്ണൂർ ഇരിട്ടിയിലേക്ക് പോവുകയായിരുന്ന ഇന്നോവ ക്രിസ്റ്റ കാറാണ് അപകടത്തിൽപ്പെട്ടത്.

റോഡരികിൽ നിർത്തിയിട്ടിരുന്ന ബസിന്റെ പുറകിലേക്ക് കാർ നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഇടിയുടെ ശക്തമായ ആഘാതത്തിൽ കാറിന്റെ മുൻവശം പൂർണ്ണമായും തകർന്ന നിലയിലാണ്.

അപകടത്തിൽ പരിക്കേറ്റ കാർ യാത്രക്കാരായ രണ്ടുപേരെയും ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു വരുന്നു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/363748/accident-car-hits-the-back-of-a-parked-bus-in-koyilandy)