---
title: "അനധികൃത ബേക്കറി കച്ചവടക്കാർക്കെതിരെ നടപടി വേണമെന്ന് ബെയ്ക്ക് അസോസിയേഷൻ കൊയിലാണ്ടി മണ്ഡലം"
english_title: "Action should be taken against illegal bakery vendors"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/363723/action-should-be-taken-against-illegal-bakery-vendors"
published_at: "2026-06-04T11:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a210eee111dd_koyi3.jpg"
keywords: ["Latest News", "Koyilandy", "Bake Association Koyilandy"]
---

# അനധികൃത ബേക്കറി കച്ചവടക്കാർക്കെതിരെ നടപടി വേണമെന്ന് ബെയ്ക്ക് അസോസിയേഷൻ കൊയിലാണ്ടി മണ്ഡലം

> **Lead Summary:** **കൊയിലാണ്ടി: [ **അനധികൃതമായി നടത്തുന്ന ബേക്കറി കച്ചവടങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ബെയ്ക്ക് അസോസിയേഷൻ കൊയിലാണ്ടി മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു.

## Article Content

**കൊയിലാണ്ടി: [ **അനധികൃതമായി നടത്തുന്ന ബേക്കറി കച്ചവടങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ബെയ്ക്ക് അസോസിയേഷൻ കൊയിലാണ്ടി മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു.

ഫുഡ് സേഫ്റ്റി ഓഫീസർ ശ്വേതാ വേലായുധൻ സമ്മേളനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ മനീഷ് മലബാർ അധ്യക്ഷത വഹിച്ചു. ജില്ലാ നേതാക്കളായ ഫൗസീർ, സലാം, റഷീദ്, നാഫി കെ പൂക്കാട്, സജിത്ത് തീരം, ടി പി ഇസ്മായിൽ നക്ഷത്ര, പി അൻവർ ഫെയ്മസ് എന്നിവർ പങ്കെടുത്തു സംസാരിച്ചു.

വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ ചടങ്ങിൽ അനുമോദിച്ചു. സംഘടനയുടെ പുതിയ ഭാരവാഹികളായി മനീഷ് മലബാർ ചിപ്സ് (പ്രസിഡന്റ്), സജിത്ത് തീരം (ജനറൽ സെക്രട്ടറി), അൻവർ പി പള്ളിയൻ (ട്രഷറർ) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/363723/action-should-be-taken-against-illegal-bakery-vendors)