---
title: "പയ്യോളിയിൽ പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം; എഴുപതുകാരൻ പോക്സോ കേസിൽ അറസ്റ്റിൽ"
english_title: "Sexual assault on girl in Payyoli"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/363717/sexual-assault-on-girl-in-payyoli"
published_at: "2026-06-04T10:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a210be45bc71_koyi1.jpg"
keywords: ["Latest News", "Payyoli", "Pocso Case", "Arrest"]
---

# പയ്യോളിയിൽ പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം; എഴുപതുകാരൻ പോക്സോ കേസിൽ അറസ്റ്റിൽ

> **Lead Summary:** **പയ്യോളി: [ **പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി അതിക്രമിച്ച കേസിൽ വയോധികനെ പയ്യോളി പൊലീസ് അറസ്റ്റ് ചെയ്തു. ഇരിങ്ങൽ അമ്പലകുറ്റി സ്വദേശിയായ സത്യനാരായണൻ ആണ് പോക്സോ നിയമപ്രകാരം പിടിയിലായത്.

## Article Content

**പയ്യോളി: [ **പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി അതിക്രമിച്ച കേസിൽ വയോധികനെ പയ്യോളി പൊലീസ് അറസ്റ്റ് ചെയ്തു. ഇരിങ്ങൽ അമ്പലകുറ്റി സ്വദേശിയായ സത്യനാരായണൻ ആണ് പോക്സോ നിയമപ്രകാരം പിടിയിലായത്.

അതിക്രമത്തിന് ഇരയായ പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി സ്വീകരിച്ചത്. അറസ്റ്റിലായ പ്രതിയെ പയ്യോളി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി, 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/363717/sexual-assault-on-girl-in-payyoli)