---
title: "പാരമ്പര്യ ഭക്ഷ്യസംസ്കാരം വിളിച്ചോതി പയ്യോളിയിൽ ചക്ക ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "Jackfruit camp organized in Payyoli"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/363546/jackfruit-camp-organized-in-payyoli"
published_at: "2026-06-03T12:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1fd09805f21_koyi3.jpg"
keywords: ["Latest News", "Payyoli", "Camp"]
---

# പാരമ്പര്യ ഭക്ഷ്യസംസ്കാരം വിളിച്ചോതി പയ്യോളിയിൽ ചക്ക ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **പയ്യോളി: [ **പ്രകൃതിസമ്പത്തിന്റെ പ്രാധാന്യവും പാരമ്പര്യ ഭക്ഷ്യസംസ്കാരവും വിളിച്ചോതി പരിസ്ഥിതി പയ്യോളിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചക്ക ക്യാമ്പ് ശ്രദ്ധേയമായി.

## Article Content

**പയ്യോളി: [ **പ്രകൃതിസമ്പത്തിന്റെ പ്രാധാന്യവും പാരമ്പര്യ ഭക്ഷ്യസംസ്കാരവും വിളിച്ചോതി പരിസ്ഥിതി പയ്യോളിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചക്ക ക്യാമ്പ് ശ്രദ്ധേയമായി.

മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി. ദീപ ക്യാമ്പിന്റെ ഔദ്യോഗികമായ ഉദ്ഘാടനം നിർവ്വഹിച്ചു. വടയക്കണ്ടി നാരായണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫോറസ്റ്റ് ഓഫീസർ എൻ.കെ. ഇബ്രാഹിം മുഖ്യപ്രഭാഷണം നടത്തി.

നഗരസഭാ കൗൺസിലർ പി.കെ. ഷൈന മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ സരസ്വതി ബിജു പരിസ്ഥിതി കവിത ആലപിച്ചു. ചക്കയുടെ വൈവിധ്യമാർന്ന ഉപയോഗങ്ങളെയും പരിസ്ഥിതി സംരക്ഷണത്തെയും കുറിച്ച് ക്യാമ്പിൽ ചർച്ചകൾ നടന്നു.

പ്രമുഖ സാമൂഹിക പ്രവർത്തകരായ പപ്പൻ നരിപ്പറ്റ, റസാക്ക് കല്ലേരി, കെ. ശശിധരൻ, സജീവൻ കുഞ്ഞോത്ത്, കെ. ഹാരിഫ്, അഹമ്മദ് ബറാമി, കെ.പി.എ. വഹാബ്, മുസദിക്ക് പയ്യോളി, ഇരിങ്ങൽ അനിൽകുമാർ എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്ന് സംസാരിച്ചു.

ചടങ്ങിൽ പരിസ്ഥിതി പയ്യോളി സെക്രട്ടറി വിജയൻ പെരിങ്ങാട് സ്വാഗതം ആശംസിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/363546/jackfruit-camp-organized-in-payyoli)