---
title: "പഠനത്തിന് കൈത്താങ്ങായി ഡിവൈഎഫ്ഐ; കൊയിലാണ്ടി ബ്ലോക്കിൽ വിപുലമായ പഠനോപകരണ വിതരണം നടത്തി "
english_title: "DYFI study materials distributed in Koyilandy block"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/363545/dyfi-study-materials-distributed-in-koyilandy-block"
published_at: "2026-06-03T12:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1fcf68d0d56_koyi2.jpg"
keywords: ["Latest News", "Koyilandy", "DYFI", "Distribution Of Study Materials"]
---

# പഠനത്തിന് കൈത്താങ്ങായി ഡിവൈഎഫ്ഐ; കൊയിലാണ്ടി ബ്ലോക്കിൽ വിപുലമായ പഠനോപകരണ വിതരണം നടത്തി 

> **Lead Summary:** **കൊയിലാണ്ടി: [** പുതിയ അധ്യയന വർഷത്തെ പഠനോത്സവത്തിന്റെ ഭാഗമായി പൊതുവിദ്യാലയങ്ങളിൽ ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയ 1440 വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ അടങ്ങുന്ന ആർ.യു. ജയശങ്കർ എൻഡോവ്മെന്റ് വിതരണം ചെയ്ത് ഡിവൈഎഫ്ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി മാതൃകയായി.

## Article Content

**കൊയിലാണ്ടി: [** പുതിയ അധ്യയന വർഷത്തെ പഠനോത്സവത്തിന്റെ ഭാഗമായി പൊതുവിദ്യാലയങ്ങളിൽ ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയ 1440 വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ അടങ്ങുന്ന ആർ.യു. ജയശങ്കർ എൻഡോവ്മെന്റ് വിതരണം ചെയ്ത് ഡിവൈഎഫ്ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി മാതൃകയായി.

എൻഡോവ്മെന്റ് വിതരണത്തിന്റെ ബ്ലോക്ക്തല ഉദ്ഘാടനം നമ്പ്രത്തുകര യു.പി. സ്കൂളിൽ വെച്ച് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എൽ.ജി. ലിജീഷ് നിർവ്വഹിച്ചു. ചടങ്ങുകൾക്ക് ബ്ലോക്ക് സെക്രട്ടറി സി. ബിജോയ്, പ്രസിഡന്റ് ടി.കെ. പ്രദീപൻ എന്നിവർ നേതൃത്വം നൽകി.

ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ മേഖല കമ്മിറ്റികളുടെ നേതൃത്വത്തിലാണ് സ്കൂളുകളിൽ പഠനോപകരണ വിതരണം പൂർത്തിയാക്കിയത്. വെങ്ങളം മേഖലയിലെ ഉദ്ഘാടനം ജില്ലാ സെക്രട്ടറിയറ്റ് അംഗം ബി.പി. ബബിഷ് നിർവ്വഹിച്ച ചടങ്ങിൽ അജ്നഫ്, അഖിൽഷാജ് എന്നിവർ നേതൃത്വം നൽകി.

കാപ്പാട് മേഖലയിൽ ജില്ലാ കമ്മിറ്റി അംഗം എൻ. ബിജീഷ് ഉദ്ഘാടനം ചെയ്യുകയും കിരൺ, ശിവപ്രസാദ്, ജിഷ്ണു എന്നിവർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്തു. ചേമഞ്ചേരിയിൽ വിപിൻദാസ്, ശരത്ത്, സാരംഗ് എന്നിവരും, പൊയിൽക്കാവിൽ വിഷ്ണുപ്രസാദ്, സ്വാതി, അനശ്വര എന്നിവരും, ചെങ്ങോട്ടുകാവ് മേഖലയിൽ രാഹുൽ, അമൽ എന്നിവരും വിതരണത്തിന് മുന്നിട്ടിറങ്ങി.

കൊയിലാണ്ടി ഈസ്റ്റ് മേഖലയിൽ നീരജ്, ശ്രുതി, അജ്മൽ എന്നിവരും, കൊയിലാണ്ടി സെൻട്രലിൽ അർജുൻ, സായൂജ്, ദിയ എന്നിവരും പദ്ധതിക്ക് നേതൃത്വം നൽകി. ആനക്കുളത്ത് ജിജു, അഭിനന്ദ് എന്നിവരും, കൊല്ലത്ത് അഭയ്, അഭിനവ് എന്നിവരും, നടേരിയിൽ കീർത്തന, അഖിൽ, അഭിനവ് എന്നിവരും പങ്കാളികളായി.

കീഴരിയൂർ മേഖലയിലെ ഉദ്ഘാടനം ബ്ലോക്ക് പ്രസിഡന്റ് ടി.കെ. പ്രദീപൻ നിർവ്വഹിച്ച ചടങ്ങിൽ ആതിര നേതൃത്വം നൽകി. അരിക്കുളത്ത് അനുജിത്ത്, സന്ദീപ്, ആദർശ് എന്നിവരും, കാരയാട് സതീഷ് ബാബു ഉദ്ഘാടനം ചെയ്ത ചടങ്ങിൽ അർജുൻരാഗ്, നന്ദന എന്നിവരും എൻഡോവ്മെന്റ് വിതരണത്തിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/363545/dyfi-study-materials-distributed-in-koyilandy-block)