---
title: "കൊയിലാണ്ടിയിൽ കടലിൽ എൻജിൻ തകരാറിലായി കുടുങ്ങിയ വഞ്ചിയും 23 തൊഴിലാളികളെയും രക്ഷപ്പെടുത്തി"
english_title: "Boat and workers stranded at sea after engine failure rescued"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/363544/boat-and-workers-stranded-at-sea-after-engine-failure-rescued"
published_at: "2026-06-03T12:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1fce105f224_KOYI1.jpg"
keywords: ["Latest News", "Koyilandy", "Engine Broke Down", "Boat"]
---

# കൊയിലാണ്ടിയിൽ കടലിൽ എൻജിൻ തകരാറിലായി കുടുങ്ങിയ വഞ്ചിയും 23 തൊഴിലാളികളെയും രക്ഷപ്പെടുത്തി

> **Lead Summary:** **കൊയിലാണ്ടി: [ **കടലിൽ എൻജിൻ തകരാറിലായതിനെ തുടർന്ന് അപകടത്തിൽപ്പെട്ട മീൻപിടിത്ത വഞ്ചിയും അതിലുണ്ടായിരുന്ന ഇരുപത്തിമൂന്ന് തൊഴിലാളികളെയും ഫിഷറീസ് വകുപ്പും കോസ്റ്റ് ഗാർഡും ചേർന്ന് സുരക്ഷിതമായി കരയ്ക്കെത്തിച്ചു.

## Article Content

**കൊയിലാണ്ടി: [ **കടലിൽ എൻജിൻ തകരാറിലായതിനെ തുടർന്ന് അപകടത്തിൽപ്പെട്ട മീൻപിടിത്ത വഞ്ചിയും അതിലുണ്ടായിരുന്ന ഇരുപത്തിമൂന്ന് തൊഴിലാളികളെയും ഫിഷറീസ് വകുപ്പും കോസ്റ്റ് ഗാർഡും ചേർന്ന് സുരക്ഷിതമായി കരയ്ക്കെത്തിച്ചു.

കൊയിലാണ്ടി ഹാർബറിൽനിന്നും മത്സ്യബന്ധനത്തിനായി കടലിൽ പോയ 'വിഷ്ണുമൂർത്തി' എന്ന വഞ്ചിയാണ് യാത്രാമധ്യേ എൻജിൻ കേടായി നിയന്ത്രണം നഷ്ടപ്പെട്ട് ആഴക്കടലിൽ കുടുങ്ങിയത്.

വഞ്ചി അപകടത്തിൽപ്പെട്ട വിവരം ലഭിച്ചയുടൻ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ സുനീറിന്റെ നേതൃത്വത്തിലുള്ള രക്ഷാപ്രവർത്തക സംഘം ഉടൻ തന്നെ കടലിലേക്ക് തിരിക്കുകയും, കുടുങ്ങിക്കിടന്ന തൊഴിലാളികളെയും വഞ്ചിയെയും കണ്ടെത്തി വിജയകരമായി കൊയിലാണ്ടി ഹാർബറിലേക്ക് മടുക്കിയെത്തിക്കുകയുമായിരുന്നു.

സബ് ഇൻസ്പെക്ടർ രാജേഷ്, രാജൻ, സിപിഒ അരുൺ എന്നിവരും റെസ്ക്യു ഗാർഡുമാരായ സുമേഷ്, നിധീഷ് തുടങ്ങിയവരും അടങ്ങുന്ന സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/363544/boat-and-workers-stranded-at-sea-after-engine-failure-rescued)