---
title: "ലൈക്കിനായി കളിച്ച കളി കൈവിട്ടു; മുഖ്യമന്ത്രിയുടെ വ്യാജചിത്രം നിർമ്മിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട ഉള്ള്യേരി സ്വദേശിക്കെതിരെ കേസെടുത്തു"
english_title: "A case has been registered against a native of Ullyeri who made a fake picture of the Chief Minister and posted it on Facebook."
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/363363/a-case-has-been-registered-against-a-native-of-ullyeri-who-made-a-fake-picture-of-the-chief-minister-and-posted-it-on-facebook"
published_at: "2026-06-02T14:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a17b1fdede96_VD.jpg"
keywords: ["Latest News", "Ulliyeri", "VD Satheesan", "Facebook Post", "Fake Picture"]
---

# ലൈക്കിനായി കളിച്ച കളി കൈവിട്ടു; മുഖ്യമന്ത്രിയുടെ വ്യാജചിത്രം നിർമ്മിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട ഉള്ള്യേരി സ്വദേശിക്കെതിരെ കേസെടുത്തു

> **Lead Summary:** **ഉള്ള്യേരി: [ **മുഖ്യമന്ത്രി വി.ഡി. സതീശനെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ വ്യാജ ഫോട്ടോ നിർമ്മിച്ച് ഫേസ്ബുക്കിൽ പ്രചരിപ്പിച്ച സംഭവത്തിൽ ഉള്ള്യേരി സ്വദേശിക്കെതിരെ പോലീസ് കേസെടുത്തു.

## Article Content

**ഉള്ള്യേരി: [ **മുഖ്യമന്ത്രി വി.ഡി. സതീശനെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ വ്യാജ ഫോട്ടോ നിർമ്മിച്ച് ഫേസ്ബുക്കിൽ പ്രചരിപ്പിച്ച സംഭവത്തിൽ ഉള്ള്യേരി സ്വദേശിക്കെതിരെ പോലീസ് കേസെടുത്തു.

ഉള്ള്യേരി ചാലിൽ സ്വദേശിയായ കരുണനെതിരെയാണ് അത്തോളി പോലീസ് ഔദ്യോഗികമായി കേസ് രജിസ്റ്റർ ചെയ്തത്. ഉള്ള്യേരി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി നൽകിയ രേഖാമൂലമുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസിന്റെ ഈ അടിയന്തര നടപടി.

സാമൂഹിക മാധ്യമത്തിലൂടെ മുഖ്യമന്ത്രിയെ വ്യക്തിഹത്യ നടത്താനും അപകീർത്തിപ്പെടുത്താനും ശ്രമിച്ചു എന്നതാണ് ഇയാൾക്കെതിരെയുള്ള കുറ്റം. പ്രധാനമന്ത്രിയുടെ ഷൂവിൽ മുത്തം കൊടുക്കുന്ന രീതിയിൽ മുഖ്യമന്ത്രിയുടെ ചിത്രം വ്യാജമായി എഡിറ്റ് ചെയ്ത് നിർമ്മിച്ചാണ് ഇയാൾ ഫേസ്ബുക്കിൽ പങ്കുവെച്ചത്.

ഇത് ശ്രദ്ധയിൽപ്പെട്ടതോടെ യൂത്ത് കോൺഗ്രസ് ഉള്ള്യേരി മണ്ഡലം പ്രസിഡന്റ് ഷമീൻ പുളിക്കൂൽ പോലീസിൽ പരാതി നൽകുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/363363/a-case-has-been-registered-against-a-native-of-ullyeri-who-made-a-fake-picture-of-the-chief-minister-and-posted-it-on-facebook)