---
title: "കാട്ടിലപീടികയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാക്കൾക്ക് പരിക്ക്; നിയന്ത്രണം വിട്ടത് ഓവർടേക്കിംഗിനിടെ"
english_title: "Youth injured in car-bike collision in Katilapidika"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/363330/youth-injured-in-car-bike-collision-in-katilapidika"
published_at: "2026-06-02T11:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a16cdd4decb4_accident.jpg"
keywords: ["Latest News", "Accident", "Kaattilapeedika"]
---

# കാട്ടിലപീടികയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാക്കൾക്ക് പരിക്ക്; നിയന്ത്രണം വിട്ടത് ഓവർടേക്കിംഗിനിടെ

> **Lead Summary:** **കാട്ടിലപീടിക: [**ദേശീയപാതയിൽ അമിതവേഗതയിലെത്തിയ കാറിടിച്ച് ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന രണ്ട് യുവാക്കൾക്ക് സാരമായി പരിക്കേറ്റു. കൊയിലാണ്ടി പോക്കേരി വീട്ടിൽ ആദർശ്, പൊയിൽക്കാവ് തുവ്വയിൽ ആൽവിൻ എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്.

## Article Content

**കാട്ടിലപീടിക: [**ദേശീയപാതയിൽ അമിതവേഗതയിലെത്തിയ കാറിടിച്ച് ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന രണ്ട് യുവാക്കൾക്ക് സാരമായി പരിക്കേറ്റു. കൊയിലാണ്ടി പോക്കേരി വീട്ടിൽ ആദർശ്, പൊയിൽക്കാവ് തുവ്വയിൽ ആൽവിൻ എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്.

ഇന്നലെ വൈകിട്ട് ആറരയോടെ കാട്ടിലപീടിക ജങ്ഷന് സമീപമായിരുന്നു അപകടം. മുന്നിലുണ്ടായിരുന്ന മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട കാർ, എതിരെ വരികയായിരുന്ന യുവാക്കളുടെ ബൈക്കിലേക്ക് ശക്തമായി ഇടിച്ചുകയറുകയായിരുന്നു.

അപകടം നടന്നയുടൻ തന്നെ സമീപത്തുണ്ടായിരുന്ന നാട്ടുകാർ ഓടിക്കൂടിയാണ് സജീവമായ രക്ഷാപ്രവർത്തനം നടത്തിയത്. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ആദർശിനെയും ആൽവിനെയും ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടവിവരമറിഞ്ഞ് കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിക്കുകയും റോഡിൽ തടസ്സപ്പെട്ട ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു. അമിതവേഗതയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/363330/youth-injured-in-car-bike-collision-in-katilapidika)