---
title: "കൊയിലാണ്ടി, പയ്യോളി മേഖലകളിൽ വിപുലമായ പ്രവേശനോത്സവം; പുതുവർഷ വരവേൽപ്പിൽ ജനപ്രതിനിധികളും നാടും ഒന്നിച്ചു"
english_title: "Extensive entrance ceremony in Koyilandy and Payoli areas"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/363308/extensive-entrance-ceremony-in-koyilandy-and-payoli-areas"
published_at: "2026-06-02T11:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1e6c99a767d_KOYI2.jpg"
keywords: ["Latest News", "Koyilandy", "Payyoli", "Entrance ceremony"]
---

# കൊയിലാണ്ടി, പയ്യോളി മേഖലകളിൽ വിപുലമായ പ്രവേശനോത്സവം; പുതുവർഷ വരവേൽപ്പിൽ ജനപ്രതിനിധികളും നാടും ഒന്നിച്ചു

> **Lead Summary:** **കൊയിലാണ്ടി/പയ്യോളി: [**പുതിയ അധ്യയന വർഷത്തെ വരവേറ്റുകൊണ്ട് കൊയിലാണ്ടി, പയ്യോളി മേഖലകളിലെ വിവിധ സ്കൂളുകളിൽ പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

## Article Content

**കൊയിലാണ്ടി/പയ്യോളി: [**പുതിയ അധ്യയന വർഷത്തെ വരവേറ്റുകൊണ്ട് കൊയിലാണ്ടി, പയ്യോളി മേഖലകളിലെ വിവിധ സ്കൂളുകളിൽ പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസിലും പന്തലായനി ഗവ. ഹയർ സെക്കൻഡറി സ്കൂളിലും നടന്ന പ്രവേശനോത്സവങ്ങൾ കെ. പ്രവീൺ കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജി.വി.എച്ച്.എസ്.എസിൽ വാർഡ് കൗൺസിലർ സി.കെ. ജയദേവനും പന്തലായനിയിൽ നഗരസഭ ചെയർമാൻ യു.കെ. ചന്ദ്രനും അധ്യക്ഷത വഹിച്ചു.

പൊയിൽക്കാവ് ഹയർ സെക്കൻഡറി സ്കൂളിലെ ഉദ്ഘാടനം ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡന്റ് കെ.എൻ. ഭാസ്കരൻ നിർവഹിച്ച ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് എം. നിഷിത്ത് കുമാർ അധ്യക്ഷനായി.

മരുതൂർ ഗവ. എൽ.പി സ്കൂളിൽ വാർഡ് കൗൺസിലർ കെ. ലത പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുകയും പി.ടി.എ പ്രസിഡന്റ് കെ.എൽ. പത്മേഷ് അധ്യക്ഷത വഹിക്കുകയും ചെയ്തു.

പയ്യോളി നഗരസഭാതല പ്രവേശനോത്സവം കിഴൂർ ജി.യു.പി സ്കൂളിലാണ് സംഘടിപ്പിച്ചത്. പയ്യോളി നഗരസഭ ചെയർപേഴ്സൺ എൻ. സാഹിറ പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ മുജേഷ് ശാസ്ത്രി അധ്യക്ഷനായ ചടങ്ങിൽ സ്ഥിരംസമിതി അധ്യക്ഷരായ കെ.ടി. സിന്ധു, പി. ബാലകൃഷ്ണൻ, കൗൺസിലർ ടി. ഗീത, പി.ടി.എ പ്രസിഡന്റ് കെ. ശ്രീനി, എസ്.എസ്.ജി അംഗം കെ. കരുണാകരൻ, കെ.കെ. ഗോപിനാഥൻ, സ്റ്റാഫ് സെക്രട്ടറി സി. പ്രസീത, നാസർ പള്ളിവീട്ടിൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

സ്ഥിരംസമിതി അധ്യക്ഷ ഹൈറുന്നിസ സ്വാഗതവും പ്രധാന അധ്യാപകൻ എം. മനോജ് നന്ദിയും രേഖപ്പെടുത്തി. മേഖലയിലെ മറ്റ് പ്രൈമറി സ്കൂളുകളിലും ജനപങ്കാളിത്തത്തോടെ കുട്ടികളെ വരവേറ്റു. വന്മുകം എളമ്പിലാട് എം.എൽ.പി സ്കൂളിൽ വാർഡ് അംഗം അനസ് അണ്യാട്ടും, അയനിക്കാട് മാപ്പിള എൽ.പി സ്കൂളിൽ കൗൺസിലർ സാജിറ ലത്തീഫും, അയനിക്കാട് ഗവ. വെൽഫെയർ എൽ.പി സ്കൂളിൽ കൗൺസിലർ ഷാഹിദ പുറത്തുട്ടും പ്രവേശനോത്സവങ്ങൾ ഉദ്ഘാടനം ചെയ്തു.

മധുരപലഹാരങ്ങളും കലാപരിപാടികളുമായി നവാഗതരെ സ്വീകരിച്ചതോടെ സ്കൂൾ അങ്കണങ്ങൾ ഉത്സവപ്രതീതിയിലായി.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/363308/extensive-entrance-ceremony-in-koyilandy-and-payoli-areas)