---
title: "ചിങ്ങപുരത്ത് പ്രദേശവാസികൾക്ക് തെരുവുനായയുടെ ആക്രമണം; മൂന്ന് പേർക്ക് പരിക്ക്"
english_title: "Stray dog ​​attack in Chingapuram"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/363305/stray-dog-attack-in-chingapuram"
published_at: "2026-06-02T11:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1e6b9707c3e_KOYI1.jpg"
keywords: ["Latest News", "Payyoli", "Stray dog ​​attack", "Injury"]
---

# ചിങ്ങപുരത്ത് പ്രദേശവാസികൾക്ക് തെരുവുനായയുടെ ആക്രമണം; മൂന്ന് പേർക്ക് പരിക്ക്

> **Lead Summary:** **പയ്യോളി: [**ചിങ്ങപുരം ചാക്കര റോഡിൽ വഴിയാത്രക്കാർക്ക് നേരെ തെരുവുനായുടെ ആക്രമണം. റിട്ടയർ ചെയ്ത അധ്യാപിക ഉൾപ്പെടെ മൂന്ന് പേർക്കാണ് നായുടെ കടിയേറ്റ് പരിക്കേറ്റത്.

## Article Content

**പയ്യോളി: [**ചിങ്ങപുരം ചാക്കര റോഡിൽ വഴിയാത്രക്കാർക്ക് നേരെ തെരുവുനായുടെ ആക്രമണം. റിട്ടയർ ചെയ്ത അധ്യാപിക ഉൾപ്പെടെ മൂന്ന് പേർക്കാണ് നായുടെ കടിയേറ്റ് പരിക്കേറ്റത്.

പ്രഭാതസവാരി നടത്തുകയായിരുന്ന റിട്ട. അധ്യാപിക സുജ നാരായൺ, സൈക്കിൾ യാത്രക്കാരനായ രാഘവൻ തടത്തിൽ, കാൽനടയാത്രക്കാരനായ പുതുക്കോട്ട് കുഞ്ഞികൃഷ്ണൻ നായർ എന്നിവരെയാണ് തെരുവുനായ പരക്കെ ആക്രമിച്ചത്.

പരിക്കേറ്റ മൂവരും ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലാണ് ചികിത്സ തേടിയത്. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാകുന്നതിൽ നാട്ടുകാർ കടുത്ത ആശങ്കയിലാണ്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/363305/stray-dog-attack-in-chingapuram)