---
title: "ടാങ്കറിൽ നിന്ന് പെട്രോൾ കവിഞ്ഞൊഴുകി പമ്പിലാകെ പരന്നു; കൊയിലാണ്ടി പുതിയ ബസ് സ്റ്റാൻഡിന് സമീപം പരിഭ്രാന്തി, രക്ഷകരായി ഫയർഫോഴ്സ്"
english_title: "Overflow while filling fuel at a petrol pump in Koyilandy"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/362967/overflow-while-filling-fuel-at-a-petrol-pump-in-koyilandy"
published_at: "2026-05-31T15:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1c086aa51c7_koyi3.jpg"
keywords: ["Latest News", "Koyilandy", "Fuel Overflow"]
---

# ടാങ്കറിൽ നിന്ന് പെട്രോൾ കവിഞ്ഞൊഴുകി പമ്പിലാകെ പരന്നു; കൊയിലാണ്ടി പുതിയ ബസ് സ്റ്റാൻഡിന് സമീപം പരിഭ്രാന്തി, രക്ഷകരായി ഫയർഫോഴ്സ്

> **Lead Summary:** **കൊയിലാണ്ടി: [**നഗരമധ്യത്തിലെ പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ പെട്രോൾ ഓവർഫ്ലോ ആയി പുറത്തേക്ക് പരന്നത് പ്രദേശത്ത് വലിയ പരിഭ്രാന്തി പരത്തി.

## Article Content

**കൊയിലാണ്ടി: [**നഗരമധ്യത്തിലെ പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ പെട്രോൾ ഓവർഫ്ലോ ആയി പുറത്തേക്ക് പരന്നത് പ്രദേശത്ത് വലിയ പരിഭ്രാന്തി പരത്തി.

കൊയിലാണ്ടി പുതിയ ബസ് സ്റ്റാൻഡിന് മുന്നിൽ പ്രവർത്തിക്കുന്ന ജയേഷ് പെട്രോൾ പമ്പിൽ ശനിയാഴ്ച പകൽ മൂന്ന് മണിയോടെയായിരുന്നു സംഭവം. ടാങ്കർ ലോറിയിൽ നിന്നും പമ്പിലെ ഭൂഗർഭ സംഭരണിയിലേക്ക് പെട്രോൾ മാറ്റുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഇന്ധനം കവിഞ്ഞൊഴുകിയത്.

ചെറിയൊരു അശ്രദ്ധ പോലും പരിസരമാകെ വൻ തീപിടിത്തത്തിന് കാരണമാകുമായിരുന്ന അതീവ ജാഗ്രതാ സാഹചര്യമാണ് ഇവിടെ ഉടലെടുത്തത്. പമ്പിലാകെ പെട്രോൾ പരന്നതോടെ ജീവനക്കാരും നാട്ടുകാരും ഉടനടി കൊയിലാണ്ടി അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു.

സ്റ്റേഷൻ ഓഫീസറുടെ നേതൃത്വത്തിൽ ഉടൻ തന്നെ സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘം കൃത്യമായ സുരക്ഷാ മുൻകരുതലുകളോടെ ഫലപ്രദമായ പ്രതിരോധ നടപടികൾ സ്വീകരിച്ചു. വെള്ളത്തിൽ പ്രത്യേക ലോഷനും സോപ്പുപൊടിയും മിക്സ് ചെയ്ത് പമ്പിൽ പരന്ന പെട്രോൾ പൂർണ്ണമായും കഴുകി നീക്കുകയായിരുന്നു.

അഗ്നിരക്ഷാ സേനയുടെ സമയോചിതവും വേഗത്തിലുള്ളതുമായ ഇടപെടലാണ് നഗരമധ്യത്തിലെ വലിയൊരു ദുരന്തം ഒഴിവാക്കിയത്. ഇതോടെയാണ് മണിക്കൂറുകളോളം നീണ്ടുനിന്ന ആശങ്കയ്ക്ക് വിരാമമായത്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/362967/overflow-while-filling-fuel-at-a-petrol-pump-in-koyilandy)