---
title: "കൊയിലാണ്ടിയിൽ 'അരങ്ങും അണിയറയും' സംസ്ഥാന സമ്മേളനം സമാപിച്ചു; സരസ ബാലുശ്ശേരിക്കും ഗോപൻ പെരുമ്പാവൂരിനും പുരസ്കാരം"
english_title: "'Arangum Aniyarayum' state conference concludes in Koyilandy"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/362903/arangum-aniyarayum-state-conference-concludes-in-koyilandy"
published_at: "2026-05-31T11:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1bd1c836c14_koyi2.jpg"
keywords: ["Latest News", "Koyilandy"]
---

# കൊയിലാണ്ടിയിൽ 'അരങ്ങും അണിയറയും' സംസ്ഥാന സമ്മേളനം സമാപിച്ചു; സരസ ബാലുശ്ശേരിക്കും ഗോപൻ പെരുമ്പാവൂരിനും പുരസ്കാരം

> **Lead Summary:** **കൊയിലാണ്ടി: [ **പ്രൊഫഷണൽ നാടകപ്രവർത്തകരുടെ സംഘടനയായ 'അരങ്ങും അണിയറയുടെ' സംസ്ഥാന സമ്മേളനത്തിന് കൊയിലാണ്ടിയിൽ പ്രൗഢോജ്ജ്വല സമാപനം.

## Article Content

**കൊയിലാണ്ടി: [ **പ്രൊഫഷണൽ നാടകപ്രവർത്തകരുടെ സംഘടനയായ 'അരങ്ങും അണിയറയുടെ' സംസ്ഥാന സമ്മേളനത്തിന് കൊയിലാണ്ടിയിൽ പ്രൗഢോജ്ജ്വല സമാപനം.

സമാപനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജയ് ബോസ് നിർവഹിച്ചു. സംഘടനയുടെ സംസ്ഥാന പ്രസിഡൻ്റ് ബിജു രാജഗിരി അധ്യക്ഷത വഹിച്ച ചടങ്ങിൽ നാടകരംഗത്തെ മികച്ച സംഭാവനകൾ പരിഗണിച്ച്, 2026-ലെ അരങ്ങും അണിയറയും പുരസ്കാരം പ്രശസ്ത നാടകപ്രവർത്തകരായ സരസ ബാലുശ്ശേരി, ഗോപൻ പെരുമ്പാവൂർ എന്നിവർക്ക് സമ്മാനിച്ചു.

ഇതിനൊപ്പം നാടക-സാംസ്കാരിക മേഖലകളിൽ സജീവ സാന്നിധ്യമായ മറ്റ് പ്രമുഖ പ്രവർത്തകരെയും ചടങ്ങിൽ ആദരിക്കുകയുണ്ടായി. സാംസ്കാരിക സമ്മേളനത്തിൽ പഞ്ചായത്ത് അംഗം കെ. സരിഷ്, സംസ്ഥാന സെക്രട്ടറി സുധീർ ബാബു, മനോജ് നാരായണൻ, ഉഷ ചന്ദ്രബാബു, കലാമണ്ഡലം സന്ധ്യാ രാമചന്ദ്രൻ, എൻ.വി. ബിജു, രമേശൻ രംഗഭാഷ, കാശി പൂക്കാട്, മനോജ് ഉള്ളിയേരി, സജി മുരാട്, കെ.എൽ.എസ്. മുരളി, രവീന്ദ്രൻ കോറോത്ത്, രജനി മുരളി തുടങ്ങിയ പ്രമുഖർ പങ്കെടുത്തു സംസാരിച്ചു.

ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം വേദിയിൽ അരങ്ങേറിയ പ്രശസ്ത നടൻ ശിവജി ഗുരുവായൂരിന്റെ 'മത്തായിയുടെ മരണം' എന്ന നാടകം കാണികൾക്ക് മികച്ച ദൃശ്യാനുഭവമായി. സമ്മേളനത്തിൽ സംഘടനയുടെ പുതിയ ഭാരവാഹികളായി ബിജു രാജഗിരി (പ്രസിഡന്റ്), സുധീർ ബാബു (സെക്രട്ടറി), വിജയൻ ചാത്തന്നൂർ (ട്രഷറർ) എന്നിവരെ ഐകകണ്ഠ്യേന തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/362903/arangum-aniyarayum-state-conference-concludes-in-koyilandy)