---
title: "അങ്കണവാടി കുരുന്നുകൾക്ക് പന്തലായനി ബ്ലോക്ക് മെമ്പറുടെ സ്നേഹസമ്മാനം"
english_title: "Anganwadi children receive gift from Pantalayani Block Member"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/362893/anganwadi-children-receive-gift-from-pantalayani-block-member"
published_at: "2026-05-31T11:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1bcaa51e44b_KOYI.jpg"
keywords: ["Latest News", "Koyilandy", "Nursury", "Panthalayani", "Block Member"]
---

# അങ്കണവാടി കുരുന്നുകൾക്ക് പന്തലായനി ബ്ലോക്ക് മെമ്പറുടെ സ്നേഹസമ്മാനം

> **Lead Summary:** **നന്തിബസാർ: [**[ ]അങ്കണവാടി പ്രവേശനോത്സവത്തോടനുബന്ധിച്ച് കടലൂർ മേഖലയിലെ കുരുന്നുകൾക്ക് പഠനോപകരണങ്ങൾ അടങ്ങിയ സ്നേഹസമ്മാനം വിതരണം ചെയ്ത് പന്തലായനി ബ്ലോക്ക് മെമ്പർ പി.കെ മുഹമ്മദലി.

## Article Content

**നന്തിബസാർ: [**[ ]അങ്കണവാടി പ്രവേശനോത്സവത്തോടനുബന്ധിച്ച് കടലൂർ മേഖലയിലെ കുരുന്നുകൾക്ക് പഠനോപകരണങ്ങൾ അടങ്ങിയ സ്നേഹസമ്മാനം വിതരണം ചെയ്ത് പന്തലായനി ബ്ലോക്ക് മെമ്പർ പി.കെ മുഹമ്മദലി.

കടലൂരിലെ ആറു വാർഡുകളിലായുള്ള പത്ത് അങ്കണവാടികളിൽ പുതുതായി പ്രവേശനം നേടിയ നൂറ്റിമുപ്പതോളം കുട്ടികൾക്കാണ് ഈ സമ്മാനക്കിറ്റുകൾ നൽകിയത്. തീരദേശ മേഖലയിലെ വിദ്യാഭ്യാസ മുന്നേറ്റം ലക്ഷ്യമിട്ട് വരുംദിവസങ്ങളിൽ പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കുമെന്നും അദ്ദേഹം ഈ അവസരത്തിൽ വ്യക്തമാക്കി.

അങ്കണവാടി കുട്ടികൾക്ക് പുറമെ, ജൂൺ ഒന്നിന് നടക്കുന്ന സ്കൂൾ പ്രവേശനോത്സവത്തിൽ ഒന്നാം ക്ലാസിലേക്ക് എത്തുന്ന നൂറോളം നവാഗതരായ വിദ്യാർത്ഥികൾക്കും പഠനോപകരണങ്ങൾ അടങ്ങിയ സമ്മാന കിറ്റ് വിതരണം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്.

വിവിധ കേന്ദ്രങ്ങളിൽ വെച്ച് നടന്ന വിതരണ ചടങ്ങുകൾക്ക് വാർഡ് മെമ്പർമാരായ കെ.പി കരിം, അനസ് ആയടത്തിൽ, സവിത രാമൻവീട്ടിൽ, സജിന പിരിശത്തിൽ, റൗസി ബഷീർ, മിനി തെക്കേവീട്ടിൽ എന്നിവരും രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, അങ്കണവാടി അധ്യാപകർ, രക്ഷിതാക്കൾ തുടങ്ങിയവരും നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/362893/anganwadi-children-receive-gift-from-pantalayani-block-member)