---
title: "കുറുവങ്ങാട് മൂന്ന് മെഡിക്കൽ വിദ്യാർത്ഥികൾ മരിച്ച അതേ സ്ഥലത്ത് വീണ്ടും സ്കൂട്ടർ അപകടം; യാത്രികന് പരിക്ക്"
english_title: "Another scooter accident in Kuruvangad"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/362771/another-scooter-accident-in-kuruvangad"
published_at: "2026-05-30T15:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1ababa5beed_koyi8.jpg"
keywords: ["Latest News", "Koyilandy", "Kuruvangadu", "Accident"]
---

# കുറുവങ്ങാട് മൂന്ന് മെഡിക്കൽ വിദ്യാർത്ഥികൾ മരിച്ച അതേ സ്ഥലത്ത് വീണ്ടും സ്കൂട്ടർ അപകടം; യാത്രികന് പരിക്ക്

> **Lead Summary:** **കൊയിലാണ്ടി:[ **[ ]കുറുവങ്ങാട് മൂന്ന് മെഡിക്കൽ വിദ്യാർത്ഥികളുടെ ദരുണാന്ത്യത്തിന് ഇടയാക്കിയ അതേ അപകടമേഖലയിൽ വീണ്ടും സ്കൂട്ടർ അപകടം. ഇന്ന് രാവിലെയാണ് നിയന്ത്രണം വിട്ട സ്കൂട്ടർ റോഡരികിലെ ഇരുമ്പ് തൂണിലിടിച്ച് സമീപത്തെ ഓവുചാലിലേക്ക് വീണത്.

## Article Content

**കൊയിലാണ്ടി:[ **[ ]കുറുവങ്ങാട് മൂന്ന് മെഡിക്കൽ വിദ്യാർത്ഥികളുടെ ദരുണാന്ത്യത്തിന് ഇടയാക്കിയ അതേ അപകടമേഖലയിൽ വീണ്ടും സ്കൂട്ടർ അപകടം. ഇന്ന് രാവിലെയാണ് നിയന്ത്രണം വിട്ട സ്കൂട്ടർ റോഡരികിലെ ഇരുമ്പ് തൂണിലിടിച്ച് സമീപത്തെ ഓവുചാലിലേക്ക് വീണത്.

അപകടത്തിൽ പരിക്കേറ്റ സ്കൂട്ടർ യാത്രികനെ ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. കഴിഞ്ഞ മാർച്ചിലാണ് ഉള്ള്യേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജിലെ മൂന്ന് എം.ബി.ബി.എസ് വിദ്യാർത്ഥികൾ സഞ്ചരിച്ച ഇലക്ട്രിക് സ്കൂട്ടർ കുറുവങ്ങാട് അക്വഡക്ടിന് സമീപം പോസ്റ്റിലും മതിലിലും ഇടിച്ച് ഓവുചാലിലേക്ക് മറിഞ്ഞ് ദാരുണമായി മരണപ്പെട്ടത്.

പ്രാദേശികമായി വലിയ നടുക്കമുണ്ടാക്കിയ ആ വൻ ദുരന്തം നടന്ന കൃത്യം അതേ സ്ഥലത്ത് തന്നെയാണ് ഇപ്പോൾ വീണ്ടുമൊരു അപകടം കൂടി സംഭവിച്ചിരിക്കുന്നത് എന്നത് തീരദേശ-ഗ്രാമ്യ പാതകളിലെ സുരക്ഷാ ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/362771/another-scooter-accident-in-kuruvangad)