---
title: "കൊയിലാണ്ടിയിൽ സ്കൂൾ അധ്യാപക, ക്ലർക്ക് തസ്തികകളിൽ താൽക്കാലിക നിയമനം"
english_title: "Teacher and clerk recruitment in Koyilandy"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/362692/teacher-and-clerk-recruitment-in-koyilandy"
published_at: "2026-05-30T12:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1a8882d214a_koyi6.jpg"
keywords: ["Latest News", "Appointment of teachers", "Koyilandy"]
---

# കൊയിലാണ്ടിയിൽ സ്കൂൾ അധ്യാപക, ക്ലർക്ക് തസ്തികകളിൽ താൽക്കാലിക നിയമനം

> **Lead Summary:** **കൊയിലാണ്ടി: [**[ ]മധ്യവേനലവധിക്ക് ശേഷം സ്കൂളുകൾ തുറക്കാനിരിക്കെ കൊയിലാണ്ടിയിലെ രണ്ട് പ്രമുഖ സർക്കാർ വിദ്യാലയങ്ങളിൽ താൽക്കാലിക തസ്തികകളിലേക്ക് നിയമനം നടത്തുന്നു.

## Article Content

**കൊയിലാണ്ടി: [**[ ]മധ്യവേനലവധിക്ക് ശേഷം സ്കൂളുകൾ തുറക്കാനിരിക്കെ കൊയിലാണ്ടിയിലെ രണ്ട് പ്രമുഖ സർക്കാർ വിദ്യാലയങ്ങളിൽ താൽക്കാലിക തസ്തികകളിലേക്ക് നിയമനം നടത്തുന്നു.

കൊയിലാണ്ടി ജി.എം.വി.എച്ച്.എസ്.എസിലെ വി.എച്ച്.എസ്.ഇ വിഭാഗത്തിൽ നോൺ വൊക്കേഷണൽ ടീച്ചർ ഇൻ മാത്തമാറ്റിക്സ് (കണക്ക് അധ്യാപകൻ), ക്ലർക്ക് എന്നീ തസ്തികകളിലേക്കാണ് ആദ്യമായി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

യോഗ്യരായ ഉദ്യോഗാർഥികൾക്കായുള്ള അഭിമുഖം ജൂൺ രണ്ടിന് രാവിലെ 10 മണിക്ക് വിദ്യാലയ ഓഫീസിൽ വെച്ച് നടക്കും. ഇതിനുപുറമെ, കൊയിലാണ്ടി ഗവ. ഫിഷറീസ് യു.പി സ്കൂളിൽ എൽ.പി.എസ്.ടി (എൽ.പി സ്കൂൾ ടീച്ചർ) തസ്തികയിലേക്ക് ഒരു മാസത്തെ താൽക്കാലിക ഒഴിവിലേക്കും നിയമനം നടക്കുന്നുണ്ട്.

ഈ തസ്തികയിലേക്കുള്ള അഭിമുഖം ശനിയാഴ്ച രാവിലെ 10 മണിക്ക് സ്കൂളിൽ വെച്ച് നടക്കുമെന്ന് അധികൃതർ അറിയിച്ചു. താല്പര്യമുള്ള ഉദ്യോഗാർഥികൾ ആവശ്യമായ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം നിശ്ചിത സമയത്ത് അതത് സ്കൂൾ ഓഫീസുകളിൽ നേരിട്ട് ഹാജരാകേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/362692/teacher-and-clerk-recruitment-in-koyilandy)