---
title: "ചേമഞ്ചേരിയുടെ പ്രഥമ പ്രസിഡന്റായിരുന്ന ഗോവിന്ദൻ മാസ്റ്ററോട് ആദരം; വെറ്റിലപ്പാറ മൃഗാശുപത്രി റോഡിന് പേരിട്ടു "
english_title: "Vettilappara Veterinary Hospital named after Govindan Master's road"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/362669/vettilappara-veterinary-hospital-named-after-govindan-masters-road"
published_at: "2026-05-30T11:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1a789fb48bb_koyi5.jpg"
keywords: ["Latest News", "Chemanchery"]
---

# ചേമഞ്ചേരിയുടെ പ്രഥമ പ്രസിഡന്റായിരുന്ന ഗോവിന്ദൻ മാസ്റ്ററോട് ആദരം; വെറ്റിലപ്പാറ മൃഗാശുപത്രി റോഡിന് പേരിട്ടു 

> **Lead Summary:** **ചേമഞ്ചേരി: [**പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റായിരുന്ന പൊന്നാടത്ത് ഗോവിന്ദൻ മാസ്റ്ററുടെ സ്മരണ പുതുക്കി വെറ്റിലപ്പാറ മൃഗാശുപത്രിക്ക് മുന്നിലൂടെ കടന്നുപോകുന്ന ഗ്രാമീണ റോഡിന് അദ്ദേഹത്തിന്റെ പേര് നൽകി.

## Article Content

**ചേമഞ്ചേരി: [**പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റായിരുന്ന പൊന്നാടത്ത് ഗോവിന്ദൻ മാസ്റ്ററുടെ സ്മരണ പുതുക്കി വെറ്റിലപ്പാറ മൃഗാശുപത്രിക്ക് മുന്നിലൂടെ കടന്നുപോകുന്ന ഗ്രാമീണ റോഡിന് അദ്ദേഹത്തിന്റെ പേര് നൽകി.

നാമകരണ ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജയ്ബോസ് നിർവഹിച്ചു. 1964 മുതൽ 1967 വരെയുള്ള കാലഘട്ടത്തിൽ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ഗോവിന്ദൻ മാസ്റ്റർ, പ്രദേശത്ത് മൃഗാശുപത്രി സ്ഥാപിക്കുന്നതിനായി സ്വന്തം സ്ഥലം സർക്കാരിന് സൗജന്യമായി വിട്ടുനൽകിയ വ്യക്തിത്വമാണ്.

നാടിന്റെ വികസനത്തിനായി അദ്ദേഹം ചെയ്ത വലിയ ത്യാഗത്തിനുള്ള അംഗീകാരമായാണ് ഈ ആദരം. വാർഡ് മെമ്പർ കെ.എം. നളിനി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രദേശത്തെ പ്രമുഖരും ജനപ്രതിനിധികളും പങ്കെടുത്തു.

ഗോവിന്ദൻ മാസ്റ്ററുടെ സംഭാവനകളെയും വികസന കാഴ്ചപ്പാടുകളെയും കുറിച്ച് ഒ. വാസുദേവൻ, വിജയൻ കണ്ണഞ്ചേരി, ഡോ. ഗോപിക, ഉണ്ണി മാടഞ്ചേരി, രഘുനാഥ്, കെ.ടി. രാഘവൻ, ഉണ്ണി മാധവൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

വരുംതലമുറയ്ക്ക് മാതൃകയായ അദ്ദേഹത്തിന്റെ പേര് റോഡിന് നൽകിയതിലൂടെ നാടിന്റെ ചരിത്ര പുരുഷന് അർഹമായ ആദരമാണ് പഞ്ചായത്ത് നൽകിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/362669/vettilappara-veterinary-hospital-named-after-govindan-masters-road)