---
title: "കൊയിലാണ്ടിയിൽ ‘അരങ്ങും അണിയറയും’ സംസ്ഥാന സമ്മേളനത്തിന് തിരശ്ശീല ഉയർന്നു"
english_title: "The curtain rises for the 'Arangum Aniyarayum' state conference"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/362667/the-curtain-rises-for-the-arangum-aniyarayum-state-conference"
published_at: "2026-05-30T11:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1a7797181f9_koyi4.jpg"
keywords: ["Latest News", "Pookkad", "Arangum Aniyarayum"]
---

# കൊയിലാണ്ടിയിൽ ‘അരങ്ങും അണിയറയും’ സംസ്ഥാന സമ്മേളനത്തിന് തിരശ്ശീല ഉയർന്നു

> **Lead Summary:** **പൂക്കാട്: [**[ ]പ്രൊഫഷണൽ നാടക നടീനടന്മാരുടെയും സാങ്കേതിക പ്രവർത്തകരുടെയും കൂട്ടായ്മയായ 'അരങ്ങും അണിയറയും' സംഘടനയുടെ ഏഴാമത് സംസ്ഥാന സമ്മേളനത്തിന് പൂക്കാട് കലാലയം സർഗവനി ഓഡിറ്റോറിയത്തിൽ തുടക്കമായി.

## Article Content

**പൂക്കാട്: [**[ ]പ്രൊഫഷണൽ നാടക നടീനടന്മാരുടെയും സാങ്കേതിക പ്രവർത്തകരുടെയും കൂട്ടായ്മയായ 'അരങ്ങും അണിയറയും' സംഘടനയുടെ ഏഴാമത് സംസ്ഥാന സമ്മേളനത്തിന് പൂക്കാട് കലാലയം സർഗവനി ഓഡിറ്റോറിയത്തിൽ തുടക്കമായി.

ഏറെ ആവേശത്തോടെ നടന്ന പ്രതിനിധി സമ്മേളനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രമുഖ നാടക-സിനിമാ പ്രവർത്തകൻ നൗഷാദ് ഇബ്രാഹിം നിർവഹിച്ചു. നാടക രംഗത്തെ പ്രതിസന്ധികളും അണിയറ പ്രവർത്തകരുടെ ക്ഷേമവും ചർച്ച ചെയ്യുന്ന വേദി കൂടിയായി സമ്മേളനം മാറി.

സംസ്ഥാന പ്രസിഡന്റ് ബിജു രാജഗിരി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു. സംഘടനയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങളെയും പ്രൊഫഷണൽ നാടക മേഖലയിലെ പുതിയ മാറ്റങ്ങളെയും കുറിച്ച് സെക്രട്ടറി സുധീർ ബാബു, ട്രഷറർ വിജയൻ ചാത്തന്നൂർ, പ്രശസ്ത താരം ശിവജി ഗുരുവായൂർ, ഉപാധ്യക്ഷ ദീപ ദീപ്തി എന്നിവർ ചടങ്ങിൽ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/362667/the-curtain-rises-for-the-arangum-aniyarayum-state-conference)