---
title: "മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാൻ കൊയിലാണ്ടി ലോയൽ ഹെൽത്ത് കെയർ; സൗജന്യ മൺസൂൺ മെഡിക്കൽ ക്യാമ്പ് ആരംഭിക്കുന്നു"
english_title: "content highlights:- Free monsoon medical camp begins"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/362465/content-highlights-free-monsoon-medical-camp-begins"
published_at: "2026-05-29T11:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a192a0c7374f_medical_camp.jpg"
keywords: ["Latest News", "Koyilandy", "Medical Camp"]
---

# മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാൻ കൊയിലാണ്ടി ലോയൽ ഹെൽത്ത് കെയർ; സൗജന്യ മൺസൂൺ മെഡിക്കൽ ക്യാമ്പ് ആരംഭിക്കുന്നു

> **Lead Summary:** **കൊയിലാണ്ടി:[ **[ ]കാലവർഷം അടുത്തെത്തിയതോടെ പടർന്നുപിടിക്കാൻ സാധ്യതയുള്ള മൺസൂൺ രോഗങ്ങൾക്കെതിരെ മുൻകരുതലുമായി കൊയിലാണ്ടി ലോയൽ ഹെൽത്ത് കെയർ.

## Article Content

**കൊയിലാണ്ടി:[ **[ ]കാലവർഷം അടുത്തെത്തിയതോടെ പടർന്നുപിടിക്കാൻ സാധ്യതയുള്ള മൺസൂൺ രോഗങ്ങൾക്കെതിരെ മുൻകരുതലുമായി കൊയിലാണ്ടി ലോയൽ ഹെൽത്ത് കെയർ.

ഇതിന്റെ ഭാഗമായി പൊതുജനങ്ങൾക്കായി ലോയൽ ഹെൽത്ത് കെയറിന്റെ നേതൃത്വത്തിൽ സൗജന്യ മൺസൂൺ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. കൊയിലാണ്ടി എൽ.ഐ.സി ഓഫീസിന് എതിർവശത്ത് പ്രവർത്തിക്കുന്ന ലോയൽ ഹെൽത്ത് കെയറിൽ വെച്ച് മെയ് 29 മുതൽ ജൂൺ 6 വരെയാണ് ഈ പ്രത്യേക മെഡിക്കൽ ക്യാമ്പ് നടക്കുക.

പ്രമുഖ ഫിസിഷ്യൻ ഡോ. മുഹമ്മദ് മിഷ്‌വാൻ ആണ് ക്യാമ്പിലെ രോഗികളെ പരിശോധിക്കുന്നതിനും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നതിനും നേതൃത്വം നൽകുന്നത്. ക്യാമ്പിന്റെ ഭാഗമായി ഓരോ ദിവസവും മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യുന്ന ആദ്യത്തെ 25 പേർക്ക് തികച്ചും സൌജന്യമായി ഷുഗർ, ബി.പി പരിശോധനകളും ഒപ്പം ഡോക്ടറുടെ കൺസൾട്ടേഷനും ലഭ്യമാകും.

മഴക്കാലത്ത് സാധാരണയായി കണ്ടുവരുന്ന പനി, ജലദോഷം, മറ്റ് പകർച്ചവ്യാധികൾ എന്നിവയെ പ്രതിരോധിക്കാനും കൃത്യമായ ചികിത്സ ഉറപ്പാക്കാനും ഈ ക്യാമ്പ് ഏറെ പ്രയോജനപ്പെടും. ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്കും കൂടുതൽ വിവരങ്ങൾ അറിയേണ്ടവർക്കും 0496 2083 045 അല്ലെങ്കിൽ 9292 847 990 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെട്ട് മുൻകൂട്ടി ബുക്കിംഗ് നടത്താവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/362465/content-highlights-free-monsoon-medical-camp-begins)