---
title: "വീട്ടുവളപ്പിൽ ഉഗ്രവിഷമുള്ള പാമ്പ്; കൊയിലാണ്ടി ബപ്പങ്ങാട്ട് വീട്ടുമുറ്റത്ത് നിന്ന് ചേനത്തണ്ടൻ പാമ്പിനെ പിടികൂടി"
english_title: "CONTENT HIGHLIGHTS:- A giant python was caught from a backyard in Koyilandy Bappangat."
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/362463/content-highlights-a-giant-python-was-caught-from-a-backyard-in-koyilandy-bappangat"
published_at: "2026-05-29T11:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1928e4c6df5_koyi2.jpg"
keywords: ["Latest News", "Koyilandy", "Snake"]
---

# വീട്ടുവളപ്പിൽ ഉഗ്രവിഷമുള്ള പാമ്പ്; കൊയിലാണ്ടി ബപ്പങ്ങാട്ട് വീട്ടുമുറ്റത്ത് നിന്ന് ചേനത്തണ്ടൻ പാമ്പിനെ പിടികൂടി

> **Lead Summary:** **കൊയിലാണ്ടി: [** ബപ്പങ്ങാട് ജനവാസ മേഖലയിൽ വീട്ടുമുറ്റത്ത് പ്രത്യക്ഷപ്പെട്ട ഉഗ്രവിഷമുള്ള പാമ്പിനെ പിടികൂടി. ബപ്പങ്ങാട് വയലിൽ പുരയിൽ ഋഷിയുടെ വീട്ടുവളപ്പിലാണ് ഇന്ന് വൈകീട്ടോടെ വലിപ്പമേറിയ ചേനത്തണ്ടൻ (അണലി) പാമ്പിനെ കണ്ടെത്തിയത്.

## Article Content

**കൊയിലാണ്ടി: [** ബപ്പങ്ങാട് ജനവാസ മേഖലയിൽ വീട്ടുമുറ്റത്ത് പ്രത്യക്ഷപ്പെട്ട ഉഗ്രവിഷമുള്ള പാമ്പിനെ പിടികൂടി. ബപ്പങ്ങാട് വയലിൽ പുരയിൽ ഋഷിയുടെ വീട്ടുവളപ്പിലാണ് ഇന്ന് വൈകീട്ടോടെ വലിപ്പമേറിയ ചേനത്തണ്ടൻ (അണലി) പാമ്പിനെ കണ്ടെത്തിയത്.

മുറ്റത്ത് അപ്രതീക്ഷിതമായി പാമ്പിനെ കണ്ട വീട്ടുകാർ ഭയന്നുപോയെങ്കിലും ഉടൻ തന്നെ ഉത്തരവാദിത്തപ്പെട്ടവരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പ്രശസ്ത പാമ്പ് പിടുത്തക്കാരൻ പൊയിൽക്കാവ് സതീശൻ ഏറെ പ്രയത്നത്തിനൊടുവിൽ പാമ്പിനെ സുരക്ഷിതമായി പിടികൂടി.

ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് ഉഗ്രവിഷമുള്ള ചേനത്തണ്ടൻ പാമ്പിനെ പിടികൂടാൻ കഴിഞ്ഞത് നാട്ടുകാർക്ക് വലിയ ആശ്വാസമായി മാറി. പിടികൂടിയ പാമ്പിനെ പിന്നീട് വനംവകുപ്പിന് കൈമാറാനായി മാറ്റിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/362463/content-highlights-a-giant-python-was-caught-from-a-backyard-in-koyilandy-bappangat)