---
title: "ചെങ്ങോട്ടുകാവ് റെയിൽവേ മേൽപ്പാലത്തിൽ ടാറിങ്ങിനായി റോഡ് ഇളക്കിയിട്ടിട്ട് ദിവസങ്ങളായി; റീടാറിങ് വൈകുന്നതിൽ യാത്രക്കാർ വലയുന്നു"
english_title: "content highlights:- Retarning of Chengotukavu railway overpass delayed"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/362098/content-highlights-retarning-of-chengotukavu-railway-overpass-delayed"
published_at: "2026-05-27T12:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1698f07150f_koyi6.jpg"
keywords: ["Latest News", "Chengottukavu", "Retarring"]
---

# ചെങ്ങോട്ടുകാവ് റെയിൽവേ മേൽപ്പാലത്തിൽ ടാറിങ്ങിനായി റോഡ് ഇളക്കിയിട്ടിട്ട് ദിവസങ്ങളായി; റീടാറിങ് വൈകുന്നതിൽ യാത്രക്കാർ വലയുന്നു

> **Lead Summary:** **കൊയിലാണ്ടി: [ **ചെങ്ങോട്ടുകാവ് റെയിൽവേ മേൽപ്പാലത്തിൽ റോഡ് റീടാറിങ് നടത്താത്തത് വാഹനയാത്രക്കാർക്ക് വലിയ ദുരിതമാകുന്നു. റീടാറിങ് പ്രവൃത്തികളുടെ ഭാഗമായി മേൽപ്പാലത്തിലെ റോഡിന്റെ മേൽഭാഗം മുഴുവൻ കഴിഞ്ഞ ദിവസം മെഷീൻ ഉപയോഗിച്ച് ഇളക്കി മാറ്റിയിരുന്നു.

## Article Content

**കൊയിലാണ്ടി: [ **ചെങ്ങോട്ടുകാവ് റെയിൽവേ മേൽപ്പാലത്തിൽ റോഡ് റീടാറിങ് നടത്താത്തത് വാഹനയാത്രക്കാർക്ക് വലിയ ദുരിതമാകുന്നു. റീടാറിങ് പ്രവൃത്തികളുടെ ഭാഗമായി മേൽപ്പാലത്തിലെ റോഡിന്റെ മേൽഭാഗം മുഴുവൻ കഴിഞ്ഞ ദിവസം മെഷീൻ ഉപയോഗിച്ച് ഇളക്കി മാറ്റിയിരുന്നു.

എന്നാൽ ഇതിനുശേഷം തുടർനടപടികൾ ഉണ്ടാകാത്തതാണ് ഇപ്പോൾ വിനയായിരിക്കുന്നത്. റോഡ് പൂർണ്ണമായും തകർന്ന നിലയിലായതിനാൽ ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ളവയ്ക്ക് ഇതുവഴി കടന്നുപോകാൻ വലിയ പ്രയാസമാണ് നേരിടുന്നത്.

വാഹനങ്ങൾ വളരെ പതുക്കെ മാത്രമാണ് മേൽപ്പാലത്തിലൂടെ കടന്നുപോകുന്നത്. ഇത് ദേശീയപാതയിൽ കിലോമീറ്ററുകളോളം നീളുന്ന കനത്ത ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്. വരും ദിവസങ്ങളിൽ ശക്തമായ കാലവർഷം ആരംഭിക്കാനിരിക്കെ, അതിനു മുൻപായി ടാറിങ് പൂർത്തിയാക്കിയില്ലെങ്കിൽ സ്ഥിതി കൂടുതൽ ഗുരുതരമാകും.

മഴ പെയ്ത് വെള്ളം കെട്ടിക്കിടന്നാൽ മേൽപ്പാലത്തിലൂടെയുള്ള യാത്ര പൂർണ്ണമായും തടസ്സപ്പെടുന്ന അവസ്ഥയുണ്ടാകും. അതിനാൽ, ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് അടിയന്തരമായി റീടാറിങ് നടത്തി ഗതാഗതം സുഗമമാക്കാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്ന് യാത്രക്കാരും നാട്ടുകാരും ശക്തമായി ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/362098/content-highlights-retarning-of-chengotukavu-railway-overpass-delayed)