---
title: "സ്‌കൂള്‍ ബസുകളില്‍ നാല് ക്യാമറകളും യൂണിഫോമും നിര്‍ബന്ധം; കൊയിലാണ്ടിയില്‍ കര്‍ശന ഫിറ്റ്‌നസ് പരിശോധനയും ബോധവത്കരണവും"
english_title: "content highlights:- Strict fitness testing and awareness campaign in Koyilandy"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/362073/content-highlights-strict-fitness-testing-and-awareness-campaign-in-koyilandy"
published_at: "2026-05-27T11:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a168d43629cc_KOYI3.jpg"
keywords: ["Latest News", "Koyilandy", "Fitness test", "Awareness"]
---

# സ്‌കൂള്‍ ബസുകളില്‍ നാല് ക്യാമറകളും യൂണിഫോമും നിര്‍ബന്ധം; കൊയിലാണ്ടിയില്‍ കര്‍ശന ഫിറ്റ്‌നസ് പരിശോധനയും ബോധവത്കരണവും

> **Lead Summary:** **കൊയിലാണ്ടി: [ **പുതിയ അധ്യയന വര്‍ഷത്തിന് മുന്നോടിയായി കൊയിലാണ്ടിയില്‍ സ്‌കൂള്‍ ബസുകളുടെ ഫിറ്റ്‌നസ് പരിശോധനയും ഡ്രൈവര്‍മാര്‍ക്കായുള്ള പ്രത്യേക ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.

## Article Content

**കൊയിലാണ്ടി: [ **പുതിയ അധ്യയന വര്‍ഷത്തിന് മുന്നോടിയായി കൊയിലാണ്ടിയില്‍ സ്‌കൂള്‍ ബസുകളുടെ ഫിറ്റ്‌നസ് പരിശോധനയും ഡ്രൈവര്‍മാര്‍ക്കായുള്ള പ്രത്യേക ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.

കുറുവങ്ങാട് ഐ.ടി.ഐയ്ക്ക് സമീപമുള്ള മര്‍ക്കസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ വെച്ചായിരുന്നു മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന നടന്നത്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി വലിയ ക്രമീകരണങ്ങളും കര്‍ശന നിര്‍ദേശങ്ങളുമാണ് അധികൃതര്‍ സ്കൂള്‍ അധികൃതര്‍ക്കും ജീവനക്കാര്‍ക്കും നല്‍കിയിട്ടുള്ളത്.

വിദ്യാര്‍ത്ഥികളുമായി പോകുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് യൂണിഫോം ധരിക്കല്‍ ഇനി മുതല്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. കുട്ടികളുടെ യാത്രാസുരക്ഷ മുന്‍നിര്‍ത്തി ബസുകളില്‍ നാല് ക്യാമറകള്‍ വീതം സ്ഥാപിക്കാനും നിര്‍ദേശമുണ്ട്.

ഇതിന് പുറമെ ബസുകളില്‍ എക്‌സ്ട്രാ മിററുകളും അഗ്നിശമന ഉപകരണങ്ങളും (ഫയര്‍ എക്സ്റ്റിംഗുഷര്‍) കൃത്യമായി ഘടിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. വാഹനം നിരത്തിലിറക്കുന്നതിന് മുന്‍പ് ദിവസേന കൃത്യമായ പരിശോധനകള്‍ നടത്തണമെന്നും, തലേദിവസം ഉറക്കമൊഴിഞ്ഞിട്ടുള്ള സാഹചര്യങ്ങളുണ്ടെങ്കില്‍ യാതൊരു കാരണവശാലും ഡ്രൈവര്‍മാര്‍ വാഹനം ഓടിക്കരുതെന്നും ബോധവത്കരണ ക്ലാസില്‍ കര്‍ശനമായി ആവശ്യപ്പെട്ടു.

മേഖലയിലെ നാല്‍പ്പതോളം സ്‌കൂള്‍ ബസ് ഡ്രൈവര്‍മാരാണ് മോട്ടോര്‍ വാഹന വകുപ്പ് സംഘടിപ്പിച്ച ബോധവത്കരണ ക്ലാസില്‍ പങ്കെടുത്തത്. ഫിറ്റ്‌നസ് പരിശോധനയും ക്യാമ്പും ജോയിന്റ് ആര്‍.ടി.ഒ പ്രജീഷ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ അസിസ്റ്റന്റ് എം.വി.ഡി സി.വി. രാജീവന്‍ ഡ്രൈവര്‍മാര്‍ക്കായി സുരക്ഷിത യാത്രയെക്കുറിച്ച് ക്ലാസെടുത്തു. സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ അബ്ദുല്‍ നാസറും ചടങ്ങില്‍ സംബന്ധിച്ച് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/362073/content-highlights-strict-fitness-testing-and-awareness-campaign-in-koyilandy)