---
title: "ചെങ്ങോട്ടുകാവിൽ തോട്ടിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊന്തി; പ്രദേശം കടുത്ത ആശങ്കയിൽ"
english_title: "content highlights:- Fish die in large numbers in Chengotukavu stream"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/361902/content-highlights-fish-die-in-large-numbers-in-chengotukavu-stream"
published_at: "2026-05-26T14:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a155ef4c8b35_18.jpg"
keywords: ["Latest News", "Chengottukavu", "Dead Fish"]
---

# ചെങ്ങോട്ടുകാവിൽ തോട്ടിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊന്തി; പ്രദേശം കടുത്ത ആശങ്കയിൽ

> **Lead Summary:** **ചെങ്ങോട്ടുകാവ്: [**ചെങ്ങോട്ടുകാവ് ഏഴുകുടിക്കൽ ബീച്ചിന് സമീപത്തെ തോട്ടിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊന്തിയത് പ്രദേശവാസികൾക്കും മത്സ്യത്തൊഴിലാളികൾക്കും വലിയ ആശങ്കയാകുന്നു.

## Article Content

**ചെങ്ങോട്ടുകാവ്: [**ചെങ്ങോട്ടുകാവ് ഏഴുകുടിക്കൽ ബീച്ചിന് സമീപത്തെ തോട്ടിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊന്തിയത് പ്രദേശവാസികൾക്കും മത്സ്യത്തൊഴിലാളികൾക്കും വലിയ ആശങ്കയാകുന്നു.

ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് കടലിലേക്ക് നേരിട്ട് ഒഴുക്കുള്ള ഈ തോട്ടിൽ വ്യാപകമായി മത്സ്യങ്ങൾ ചത്തു കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. കഴിഞ്ഞ ദിവസം തോട്ടിലെ വെള്ളം കടലിലേക്ക് ഒഴുക്കിവിട്ടിരുന്നതായി മത്സ്യത്തൊഴിലാളികൾ വ്യക്തമാക്കുന്നുണ്ട്.

പെട്ടെന്നുണ്ടായ ഈ പ്രതിഭാസത്തെക്കുറിച്ച് നാട്ടുകാർ ഉടൻ തന്നെ ആരോഗ്യവകുപ്പിനെയും ഫിഷറീസ് വകുപ്പിനെയും വിവരമറിയിച്ചു. വലിയ രീതിയിൽ മത്സ്യങ്ങൾ ചത്തുപൊങ്ങാനുണ്ടായ യഥാർത്ഥ കാരണം കണ്ടെത്താൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അടിയന്തരമായി ശാസ്ത്രീയ പരിശോധനകൾ നടത്തണമെന്നാണ് തീരദേശവാസികളുടെയും മത്സ്യത്തൊഴിലാളികളുടെയും പ്രധാന ആവശ്യം.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/361902/content-highlights-fish-die-in-large-numbers-in-chengotukavu-stream)