---
title: "രണ്ടുകിലോ കഞ്ചാവുമായി കൊയിലാണ്ടി കുറുവങ്ങാട് സ്വദേശി പാലക്കാട് റെയിൽവേ സ്റ്റേഷനിൽ പിടിയിൽ"
english_title: "content highlights:- A native of Kuruvangad, Koyilandy, was arrested with two kilos of ganja."
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/361830/content-highlights-a-native-of-kuruvangad-koyilandy-was-arrested-with-two-kilos-of-ganja"
published_at: "2026-05-26T11:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1533fd87d94_koyi.jpg"
keywords: ["Latest News", "Koyilandy", "Cannabis", "Arrest"]
---

# രണ്ടുകിലോ കഞ്ചാവുമായി കൊയിലാണ്ടി കുറുവങ്ങാട് സ്വദേശി പാലക്കാട് റെയിൽവേ സ്റ്റേഷനിൽ പിടിയിൽ

> **Lead Summary:** **കൊയിലാണ്ടി: [**[ ]കുറുവങ്ങാട് സ്വദേശി രണ്ടുകിലോ കഞ്ചാവുമായി പാലക്കാട് വച്ച് പിടിയിലായി. കുറുവങ്ങാട് സ്വദേശിയായ ബി.ഗെ. ഷാജഹാൻ ആണ് പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ വച്ച് അറസ്റ്റിലായത്.

## Article Content

**കൊയിലാണ്ടി: [**[ ]കുറുവങ്ങാട് സ്വദേശി രണ്ടുകിലോ കഞ്ചാവുമായി പാലക്കാട് വച്ച് പിടിയിലായി. കുറുവങ്ങാട് സ്വദേശിയായ ബി.ഗെ. ഷാജഹാൻ ആണ് പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ വച്ച് അറസ്റ്റിലായത്.

റെയിൽവേ കുറ്റാന്വേഷണ വിഭാഗവും എക്സൈസ് സ്ക്വാഡും സംയുക്തമായി നടത്തിയ കർശന പരിശോധനയ്ക്കിടയിലാണ് പ്രതി വലയിലായത്. പ്ലാറ്റ്‌ഫോമിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഇയാളെ ഉദ്യോഗസ്ഥർ തടഞ്ഞുനിർത്തി ബാഗ് പരിശോധിച്ചപ്പോഴാണ് ഒളിപ്പിച്ചു കടത്തുകയായിരുന്ന കഞ്ചാവ് കണ്ടെടുത്തത്.

എക്സൈസ് ഇൻസ്പെക്ടർ അജയകുമാർ, ആർ.പി.എഫ് കുറ്റാന്വേഷണ വിഭാഗം എസ്.ഐ പി. ദീപക്, എസ്.ഐ അജിത് അശോക്, കോൺസ്റ്റബിൾമാരായ എൻ. ശ്രീജിത്, എം. പ്രസാദ് എന്നിവരും എക്സൈസ് ഉദ്യോഗസ്ഥരായ തൗഫീക്, രജിത്, മസിലാമണി, കെ. രാജേഷ് എന്നിവരടങ്ങിയ സംഘവുമാണ് റെയിൽവേ സ്റ്റേഷനിലെ മയക്കുമരുന്ന് വേട്ടയ്ക്ക് നേതൃത്വം നൽകിയത്. പ്രതിയെ കൂടുതൽ അന്വേഷണങ്ങൾക്കായി എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/361830/content-highlights-a-native-of-kuruvangad-koyilandy-was-arrested-with-two-kilos-of-ganja)