---
title: "വെങ്ങളം - അഴിയൂർ ദേശീയപാത നിർമാണം ഉടൻ പൂർത്തിയാക്കണം: അപാകതകൾ പരിഹരിക്കാൻ ഡിവൈഎഫ്ഐ പയ്യോളി ബ്ലോക്ക് സമ്മേളനം"
english_title: "content highlights:- Vengalam-Azhiyur National Highway construction should be completed soon"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/361821/content-highlights-vengalam-azhiyur-national-highway-construction-should-be-completed-soon"
published_at: "2026-05-26T10:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a152f92121f5_payyoli.jpg"
keywords: ["Latest News", "National highway construction", "DYFI.", "Payyoli"]
---

# വെങ്ങളം - അഴിയൂർ ദേശീയപാത നിർമാണം ഉടൻ പൂർത്തിയാക്കണം: അപാകതകൾ പരിഹരിക്കാൻ ഡിവൈഎഫ്ഐ പയ്യോളി ബ്ലോക്ക് സമ്മേളനം

> **Lead Summary:** **പയ്യോളി: [**[ ]ദേശീയപാത വികസനത്തിന്റെ ഭാഗമായി നടക്കുന്ന വെങ്ങളം - അഴിയൂർ റീച്ചിലെ നിർമാണ പ്രവൃത്തികൾ അടിയന്തരമായി പൂർത്തിയാക്കണമെന്നും പാതയിലെ അപാകതകൾ ഉടനടി പരിഹരിക്കണമെന്നും ഡിവൈഎഫ്ഐ പയ്യോളി ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു.

## Article Content

**പയ്യോളി: [**[ ]ദേശീയപാത വികസനത്തിന്റെ ഭാഗമായി നടക്കുന്ന വെങ്ങളം - അഴിയൂർ റീച്ചിലെ നിർമാണ പ്രവൃത്തികൾ അടിയന്തരമായി പൂർത്തിയാക്കണമെന്നും പാതയിലെ അപാകതകൾ ഉടനടി പരിഹരിക്കണമെന്നും ഡിവൈഎഫ്ഐ പയ്യോളി ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു.

മുചുകുന്ന് പുഷ്പൻ നഗറിൽ വച്ച് നടന്ന സമ്മേളനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം സംഘടനയുടെ സംസ്ഥാന കമ്മിറ്റി അംഗം മുഹമ്മദ് അഫ്സൽ നിർവ്വഹിച്ചു. സി.ടി അജയ്‌ഘോഷ്, എൻ.ടി നിഹാൽ, ശ്രുതി എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളന നടപടികൾ നിയന്ത്രിച്ചത്.

സമ്മേളനത്തിൽ ബ്ലോക്ക് സെക്രട്ടറി പി. അനൂപ് പ്രവർത്തന റിപ്പോർട്ടും, സംസ്ഥാന അംഗം ദീപു പ്രേംനാഥ് സംഘടന റിപ്പോർട്ടും, ബ്ലോക്ക് ട്രഷറർ എ.കെ വൈശാഖ് വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു.

സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൽ.ജി ലിജീഷ്, ദിപു പ്രേംനാഥ്, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എം.കെ നികേഷ്, എം.വി നീതു എന്നിവരും പങ്കെടുത്തു. പയ്യോളി ബ്ലോക്ക് കമ്മിറ്റിയുടെ പുതിയ ഭാരവാഹികളായി എ.കെ വൈശാഖ് (പ്രസിഡൻ്റ്), എൻ.കെ റയീസ്, എൻ.വി അശ്വതി (വൈസ് പ്രസിഡൻറുമാർ), സി.ടി അജയഘോഷ് (സെക്രട്ടറി), എ.വിഷ്ണു രാജ്, കെ.ശരത്ത് (ജോ. സെക്രട്ടറിമാർ), സി. ഒലീന (ട്രഷറർ) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/361821/content-highlights-vengalam-azhiyur-national-highway-construction-should-be-completed-soon)