---
title: "ഉള്ളിയേരി 19-ാം മൈലിൽ കാറും ക്രെയിനും കൂട്ടിയിടിച്ച് വൻ അപകടം; കാറിന്റെ മുൻവശം പൂർണ്ണമായി തകർന്നു"
english_title: "CONTENT HIGHLIGHTS:- Major accident as car and crane collide in Ulliyeri"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/361660/content-highlights-major-accident-as-car-and-crane-collide-in-ulliyeri"
published_at: "2026-05-25T14:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a14163035a01_KOYI9.jpg"
keywords: ["Latest News", "Ullieri", "Accident", "Car and crane collide"]
---

# ഉള്ളിയേരി 19-ാം മൈലിൽ കാറും ക്രെയിനും കൂട്ടിയിടിച്ച് വൻ അപകടം; കാറിന്റെ മുൻവശം പൂർണ്ണമായി തകർന്നു

> **Lead Summary:** **ഉള്ളിയേരി: [**സംസ്ഥാന പാതയിലെ ഉള്ളിയേരി 19-ാം മൈലിൽ കാറും ക്രെയിനും കൂട്ടിയിടിച്ച് കാറിന്റെ മുൻവശം പൂർണ്ണമായി തകർന്നു. കുറ്റ്യാടി ജലസേചന പദ്ധതിയുടെ കക്കോടി ബ്രാഞ്ച് കനാൽ റോഡിൽ കേരള വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്ന ജോലികളിൽ ഏർപ്പെട്ടിരുന്ന ക്രെയിനുമായാണ് കാർ ഇടിച്ചത്.

## Article Content

**ഉള്ളിയേരി: [**സംസ്ഥാന പാതയിലെ ഉള്ളിയേരി 19-ാം മൈലിൽ കാറും ക്രെയിനും കൂട്ടിയിടിച്ച് കാറിന്റെ മുൻവശം പൂർണ്ണമായി തകർന്നു. കുറ്റ്യാടി ജലസേചന പദ്ധതിയുടെ കക്കോടി ബ്രാഞ്ച് കനാൽ റോഡിൽ കേരള വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്ന ജോലികളിൽ ഏർപ്പെട്ടിരുന്ന ക്രെയിനുമായാണ് കാർ ഇടിച്ചത്.

ഞായറാഴ്ച പുലർച്ചെ പന്ത്രണ്ട് മണിയോടെയായിരുന്നു നാടിനെ നടുക്കിയ ഈ അപകടം സംഭവിച്ചത്. കൂറ്റൻ കുടിവെള്ള പൈപ്പുകളുമായി എത്തിയ വാഹനം കനാൽ റോഡിൽ പൈപ്പുകൾ ഇറക്കിയ ശേഷം തിരികെ സംസ്ഥാന പാതയിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

ഈ സമയം ഉള്ളിയേരി ഭാഗത്തുനിന്ന് ബാലുശ്ശേരിയിലേക്ക് പോവുകയായിരുന്ന കാർ ക്രെയിനിൽ വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം തകർന്നുവെങ്കിലും വൻ ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്.

വഴിവിളക്കുകളുടെ കുറവും നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നയിടത്തെ സുരക്ഷാ മുന്നറിയിപ്പുകളുടെ അഭാവവുമാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ ആരോപിക്കുന്നു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/361660/content-highlights-major-accident-as-car-and-crane-collide-in-ulliyeri)